ആദ്യ കണ്മണിയെ വരവേറ്റ് ആലിയ ഭട്ട്!! രൺബീറിനും ആലിയക്കും പെൺകുഞ്ഞ് പിറന്നു.. | Actress Alia Bhatt Became A Mother.

Actress Alia Bhatt Became A Mother : ബോളിവുഡിലെ മികച്ച യുവനടി ആരെന്ന് ചോദിച്ചാൽ ഏറ്റവും ആദ്യം പറയുന്ന പേരുകളിൽ ഒന്നാണ് നടി ആലിയ ഭട്ടിന്റെ. താര കുടുംബത്തിൽ നിന്നും സിനിമയിലേക്ക് എത്തിയ നടിയെ ഇപ്പോഴും നെപോട്ടിസം എന്ന് പറഞ്ഞ് പലരും വിമർശിക്കാറുണ്ട്. എന്നാൽ ഈ വിമർശനങ്ങളെ പൊളിച്ചെഴുതുന്ന തരത്തിൽ ഉള്ള അഭിനയമാണ് സിനിമയിൽ കാഴ്ചവയ്ക്കാറുള്ളത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡ് സിനിമയെ ഞെട്ടിച്ച ഈ താരം, ബോളിവുഡ് നടൻ രൺബീർ കപൂറിനെ വിവാഹം കഴിച്ചത്. ഇരുവരുടെയും വർഷങ്ങൾ നീണ്ട പ്രണയമാണ് വിവാഹത്തിലേക്ക് എത്തിയത്.

   

ഇരുവരുടെയും വിവാഹം കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് നടന്നത്. വളരെ സ്വകാര്യമായി നടത്തിയ വിവാഹമായിരുന്നു. രണ്ടു മാസങ്ങൾക്കുശേഷം ഇൻസ്റ്റഗ്രാമിലൂടെ ആലിയയാണ് ഇരുവരും കുഞ്ഞിന് ആയുള്ള കാത്തിരിപ്പിൽ ആണെന്ന് ആരാധകരെ അറിയിച്ചത്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ ആണ് ഈ താരദാമ്പതികൾക്ക് ഉള്ളത്. അതുകൊണ്ട് തന്നെ ഇവരുടെ ഈ വിശേഷം സിനിമലോകത്തെ ഏറെ ശ്രദ്ധിക്കപെട്ട ഒന്നായി മാറി.

കുറച്ച് മാസങ്ങൾക്ക് മുൻപാണ് കുടുംബം ആലിയയുടെ ബേബി ഷവർ ആഘോഷങ്ങൾ നടത്തിയത്. ഇപ്പോൾ പുതിയ സന്തോഷവാർത്തയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇരുവർക്കും പെൺകുഞ്ഞ് ജനിച്ചിരിക്കുകയാണ്. ആലിയ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഈ വാർത്ത ആരാധകരെ അറിയിച്ചത്. താരത്തിന്റെ പോസ്റ്റു വന്നതിനു പിന്നാലെ നിരവധി ആരാധകരാണ് താരദമ്പതികൾക്ക് ആശംസകൾ ആയി എത്തിയത്.

 

കുഞ്ഞ് ജനിച്ച വിശേഷം അറിയിച്ചുകൊണ്ട് ഒരു ചിത്രം ആലിയ പങ്കുവെച്ചു. ഒരാൺ സിംഹവും പെൺസിംഹവും അവരുടെ ഒപ്പം കുഞ്ഞും. ഇതാണ് അലിയ പങ്കുവെച്ചത്. ഇൻസ്റ്റഗ്രാമിൽ നടി പങ്കുവെച്ച ഈ ചിത്രത്തിന് താഴെ സിനിമാലോകം ഒന്നടങ്കം ആശംസകൾ നേർന്നുകൊണ്ട് എത്തിയിരിക്കുകയാണ് ഇപ്പോൾ. എന്നാൽ കുഞ്ഞിന്റെ മുഖം ഇതുവരെ അവർ പങ്കുവെച്ചിട്ടില്ല. കുഞ്ഞിന്റെ ചിത്രങ്ങൾക്കായി ആരാധകരും സിനിമ ലോകവും കാത്തിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

Leave a Reply

Your email address will not be published. Required fields are marked *