വിവാഹം കഴിഞ്ഞ് 20 വർഷം തികയുകയാണ്!! ദാമ്പത്യ ജീവിതവിശേഷം ആരാധകരുമായി തുറന്നുപറഞ്ഞ് നടി സംയുക്ത വർമ്മ. | It’s Been 20 Years Since Marriage.

It’s Been 20 Years Since Marriage : ആരാധകർക്ക് ഒത്തിരിയേറെ പ്രിയങ്കരമേറിയ താരനടിയാണ് സംയുക്ത വർമ്മ. മലയാള ചലച്ചിത്രരംഗത്തെ വളരെയേറെ പ്രശസ്തമായ നായിക നടി ആയിരുന്നു. പ്രമുഖ നടനായ ബിജുമേനോനുമായുള്ള വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തില്‍ നിന്ന് നീണ്ട ഇടവേളയിലാണ് താരം ഇപ്പോൾ. ജയറാം നായകനായ വീണ്ടും ചില വീടുകാരുകൾ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് സംയുക്ത ചുവടുവെച്ചെത്തുന്നത്. 18 ചിത്രങ്ങളിൽ അഭിനയിച്ചു. താരം അഭിനയിച്ച മിക്ക ചിത്രങ്ങളിലും സുരേഷ് ഗോപിയായിരുന്നു നായകനായി എത്തിയത്.

   

അഭിനയിച്ച മിക്ക ചിത്രങ്ങളും വലിയ വിജയം നേടുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഇതുവരെ അഭിനയത്തിലേക്ക് താരം കടന്നെത്തിയിട്ടില്ല എങ്കിലും ഒരിക്കൽ സിനിമയിൽ തിരിച്ചെത്തും എന്ന വിശ്വാസത്തോടെയാണ് ആരാധകർ താരത്തെ കാത്തിരിക്കുന്നത്. ഇന്നിപ്പോൾ താരത്തിന്റെ ജീവിതത്തിൽ ഏറെ സന്തോഷകരമായ ഒരു ദിവസമാണ്. വിവാഹം കഴിഞ്ഞ് ഇന്നത്തേക്ക് 20 വർഷം തികയുന്നു. സംയുക്തയുടെയും ബിജുമേനോന്റെയും ചിത്രം പങ്കുവെച്ചുകൊണ്ട് ചെറിയമ്മ ഉർമിള ഉണ്ണി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യ്തിരിക്കുകയാണ്.

ഈ ചിത്രങ്ങൾ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഹാപ്പി വെഡിങ് ആനിവേഴ്സറി ബിജു ചിന്നു എന്നായിരുന്നു ചിത്രങ്ങൾക്ക് താഴെ താരം നൽകിയിരിക്കുന്ന ക്യാപ്ഷൻ. നിമിഷം നേരം കൊണ്ട് തന്നെയാണ് ആരാധകർ ഒത്തിരി സ്നേഹിക്കുന്ന താരദമ്പതിമാരുടെ വിവാഹ വാർഷിക വിശേഷങ്ങൾ ഇരു കൈകളും നീട്ടി ഏറ്റെടുത്തത്. അനേകം ആരാധകർ തന്നെയാണ് നിരവധി കമന്റുകളുമായി സോഷ്യൽ മീഡിയയിൽ എത്തുന്നത്. അനേകം വേഷങ്ങളിൽ തിളങ്ങിക്കൊണ്ട് ആരാധകർക്ക് ഒത്തിരി പ്രിയമുള്ള താരം ആയിരുന്നു സംയുക്ത.

 

ഇരുപത്തിമൂന്നാമത്തെ വയസ്സിൽ ബിജുമേനോനുമായി വിവാഹം കഴിച്ചപ്പോൾ വളരെ ചെറുപ്രായത്തിൽ തന്നെ വിവാഹം കഴിച്ചു എന്ന് തോന്നിയോ എന്ന ആരാധകരുടെ ചോദ്യത്തിന് താരം മറുപടിയുമായി . എനിക്ക് അങ്ങനെയൊന്നും തോന്നിയിട്ടില്ല എന്നായിരുന്നു. ഇപ്പോഴിതാ താരദമ്പതിമാരുടെ വിവാഹം കഴിഞ്ഞ് 20 വർഷം തികയുന്ന ഈ വേളയിൽ തന്റെ ജീവിത വിശേഷങ്ങൾ ആരാധകരുമായി തുറന്നുപറഞ്ഞ് എത്തുകയാണ് സംയുക്ത. നിമിഷനേരങ്ങൾക്കുളിൽ തന്നെയാണ് ആരാധകർ ഒന്നടങ്കം താരദമ്പതിമാരുടെ വിവാഹ വാർഷിക വിശേഷങ്ങൾ ഏറെ സന്തോഷത്തോടെ ഏറ്റെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *