Guess This Favourite Actor Of Youth : എന്താ ഒരു ചിരി.. നിഷ്കളങ്കമായി ചിരിച്ച് കൊണ്ട് ഇരിക്കുന്ന ഈ പയ്യനെ മനസ്സിലായോ? മലയാളത്തിലെ പ്രമുഖ സിനിമ സംവിധായകന്റെ മകനും യുവതലമുറയുടെ പ്രിയപ്പെട്ട നടനെയുമാണ് ഈ ചിത്രത്തിൽ നമ്മൾ കാണുന്നത്. ഇത് മറ്റാരും അല്ല. നടൻ ഫഹദ് ഫാസിലിനെ ആണ് ഈ ചിത്രത്തിൽ നമ്മൾ കാണുന്നത്. നടന്റെ ബാല്യകാല ചിത്രമാണിത്. പ്രശസ്ത സിനിമാ സംവിധായകൻ ഫാസിലിന്റെയും റോസീനയുടെയും മകനാണ് ഫഹദ്. നടന്റെ ആദ്യത്തെ സിനിമയായിരുന്നു അച്ഛൻ ഫാസിൽ സംവിധാനം ചെയ്ത കയ്യെത്തും ദൂരത്ത്. ഈ സിനിമ വലിയ പരാജയം ആയിരുന്നു.
അതോടെ താരത്തിന് നിരവധി വിമർശനങ്ങളും നേരിടേണ്ടി വന്നു. പിന്നീട് പഠനത്തിനായി വിദേശത്തേക്ക് നടൻ പോയി. പഠനം പൂർത്തിയാക്കിയ ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങി വരികയായിരുന്നു ഫഹദ്. സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവാണ് ഫഹദ് നടത്തിയത്. കേരളകഫേ എന്ന സിനിമയിലൂടെ രണ്ടാം അങ്കത്തിന് തുടക്കം കുറിക്കുകയായിരുന്നു ഫഹദ്. തുടർന്ന് നടൻ ചെയ്ത സിനിമകൾ ആണ് പ്രമാണി, കോക്ക്ടൈൽ, ടൂർണ്ണമെന്റ് തുടങ്ങിയവ.
പിന്നീട് നിരവധി സിനിമകളിൽ താരം അഭിനയിച്ച് പ്രേക്ഷകരെ ഞെട്ടിക്കുകയായിരുന്നു. തന്റെ അഭിനയ ജീവിതത്തിൽ അതിന്റെ ഏറ്റവും മികച്ച വേഷങ്ങളായി കണക്കാക്കപ്പെടുന്നത് ചാപ്പ കുരിശ്, 22 ഫീമെയിൽ കോട്ടയം, ഡയമണ്ട് നെക്ളേസ് എന്നീ സിനിമകളാണ്. ഈ മൂന്ന് സിനിമകൾ റിലീസ് ആയതോടെ മലയാളത്തിലെ പുതു നായകസങ്കൽപങ്ങൾക്ക് മാറ്റം വരുത്തുകയായിരുന്നു ഫഹദ്.
ഒപ്പം തന്നെ ജനപ്രിയ യുവതാരമായി ഫഹദ് ഫാസിൽ മാറുകയിരുന്നു. നടന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റു സിനിമകളാണ് അന്നയും റസൂലും, ആമേൻ, ഒരു ഇന്ത്യൻ പ്രണയകഥ, ഇയ്യോബിന്റെ പുസ്തകം, ബാംഗ്ലൂർ ഡേയ്സ്, മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയവ. വളരെ വ്യത്യസ്തമായ ശക്തമായ വേഷങ്ങളാണ് സിനിമയിൽ നടൻ അവതരിപ്പിക്കുന്നത്. ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് തന്നെ സിനിമയിൽ തന്റെതായ കയ്യൊപ്പ് പതിപ്പിക്കാൻ ഫഹദിന് കഴിഞ്ഞു.