അമ്മയുടെ പിറന്നാൾ മക്കളും മരുമക്കളും ഒന്നിച്ച് ആഘോഷമാക്കുകയാണ്!!പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ… | Mallika Sukumaran’s Birthday Function Happy Moments.

Mallika Sukumaran S Birthday Function Happy Moments : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം തന്നെയാണ് മല്ലിക സുകുമാരന്റെത്. മക്കളായ ഇന്ദ്രജിത്ത്, പൃഥ്വിരാജ് മരുമക്കള്‍ പൂര്‍ണിമ, സുപ്രിയ കൊച്ചുമകള്‍ പ്രാര്‍ത്ഥന അങ്ങനെ കുടുംബത്തിലുളളവര്‍ സിനിമ മേഖലയില്‍ പ്രമുഖര്‍ തന്നെയാണ്. സുകുമാരന്റെ ഭാര്യ മല്ലികയും ഒട്ടനവധി സിനിമകളിലും സീരിയലുകളിലൂടെയും എല്ലാം പ്രേക്ഷകര്‍ക്കു സുപരിചിതയാണ്. 1974 പുറത്തിറങ്ങിയ ഉത്തരായണം എന്ന അരവിന്ദന്റെ ചിത്രത്തിൽ വേഷം കുറിച്ചു കൊണ്ടാണ് മല്ലിക അഭിനയ ജീവിതത്തിൽ തുടക്കം കുറിക്കുനത്. സുകുമാരനുമായുള്ള വിവാഹശേഷം അഭിനേയരംഗത്ത് വിട്ടുനിൽക്കുകയായിരുന്നു.

   

ഏറെ നാളത്തെ ഇടവേളക്ക് ശേഷം മലയാളികളെ ഒത്തിരി സന്തോഷിപ്പിച്ചുകൊണ്ട് അഭിനയരംഗത്തേക്ക് താരം വീണ്ടും പുനരുഭിച്ചു. താരത്തെ ഏറെ സ്നേഹിക്കുന്നതുപോലെ തന്നെയാണ് താരകുടുംബത്തിലെ ഓരോ അംഗങ്ങളെയും ആരാധകർ ഇഷ്ടപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ എല്ലാവരും വളരെയേറെ സാന്നിധ്യം ഉള്ളതുകൊണ്ട് തന്നെ ഓരോ വിശേഷങ്ങളും നിമിഷനേരങ്ങൾക്കുള്ളിൽ വൈറലായി മാറുകയാണ്. ഇപ്പോഴിതാ താരകുടുംബത്തിൽ ഏറെ ആഘോഷത്തിന്റെ നിറസാന്നിധ്യമാണ് കൊണ്ടാടുന്നത്.

മല്ലിക സുകുമാരന്റെ പിറന്നാൾ ദിനത്തിൽ മക്കളും മരുമക്കളും പേരക്കുട്ടികളും ഒന്നിച്ച് പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്തിയിരിക്കുന്നത്. മലയാളികൾ ഒത്തിരി സ്നേഹിക്കുന്ന താരകുടുംബത്തിലെ ഈ സന്തോഷം വാർത്ത നിമിഷം നേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്ത് ആഘോഷമാക്കുകയാണ്. ഇന്ദ്രജിത്തും പൃഥ്വിരാജും എന്റെ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. പൃഥ്വിരാജ് പങ്കുവെച്ച് എത്തിയിരിക്കുന്ന ചിത്രമാണ് ഇപ്പോൾ ഏറെ ശ്രദ്ധേയമാവുന്നത്.

 

ചെറുപ്പത്തിലെ കുട്ടിപ്രിത്തിയെ ചേർത്തുപിടിച്ച് അമ്മ മല്ലിക ഇരിക്കുന്ന ചിത്രമാണ് ഇപ്പോൾ ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുന്നത്. മക്കളോടൊപ്പവും പേരക്കുട്ടികളുടെ കൂടെയും എല്ലാം കളിച്ചു ചിരിച്ചു നടക്കുന്ന മല്ലികയാണ് ഇപ്പോൾ ആരാധകരുടെ മനസ്സിൽ നിറസാന്നിധ്യം കൊണ്ട് നിറയുന്നത്. അമ്മയുടെ പിറന്നാൾ ആഘോഷമാക്കുകയാണ് മക്കൾ ഒന്നിച്ച്. കേക്ക് മുറിച്ച് മധുരം പങ്കിട്ടും ആഘോഷമാക്കി അമ്മയുടെ പിറന്നാൾ വരവേൽക്കുകയാണ് താര കുടുംബം. അനേകം താരങ്ങളും ആരാധകരുമാണ് ഈ അവസരത്തിൽ പിറന്നാള്‍ ആശംസകൾ നേർന്നുകൊണ്ട് കടന്നു എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *