മനോഹരമായ ജന്മദിന ആഘോഷ ചിത്രങ്ങൾ പങ്കുവെച്ച് പ്രാർത്ഥന.. താരപുത്രിക്ക് ആശംസകളുമായി ആരാധകർ!! | Birthday Celebration Of Prarthana Indrajith

Birthday Celebration Of Prarthana Indrajith : നടൻ ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മൂത്തമകൾ ആണ് പ്രാർത്ഥന ഇന്ദ്രജിത്. താരകുടുംബത്തിൽ നിന്നും വരുന്ന പ്രാർത്ഥനക്ക് നിരവധി ആരാധകർ ആണ് ഉള്ളത്. പാത്തു എന്നാണ് പ്രാർത്ഥനയെ വിളിക്കുന്നത്. ലണ്ടനിലെ ഗോൾഡ്‌സ്മിത്ത് സർവകലാശാലയിൽ പഠനത്തിനായി പോയിരിക്കുകയാണ് പ്രാർത്ഥന. മകളെ കണ്ണീരോടെ യാത്ര ആക്കിയ പൂർണിമയുടെയും കുടുംബത്തിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇപ്പോൾ തന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുക്കുകയാണ് പ്രാർത്ഥന. ഒപ്പം തന്നെ താരത്തിന്റെ ലുക്ക്‌ ഏറെ ശ്രദ്ധിക്കപെടുകയാണ്.

   

ഇൻസ്റ്റാഗ്രാമിലൂടെ ആണ് പ്രാർത്ഥന ഈ ചിത്രങ്ങൾ പങ്കുവെച്ചത്. ലണ്ടനിലെ ഒരു ഹോട്ടലിൽ തനിച്ച് പിറന്നാൾ ആഘോഷിക്കുന്ന പ്രാർത്ഥനയുടെ ചിത്രങ്ങൾ ആണ് പങ്കുവെച്ചത്. ഈ ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. വെള്ള നിറത്തിലുള്ള ഷർട്ട്‌ ആണ് ചിത്രങ്ങളിൽ പ്രാർത്ഥന ധരിച്ചിട്ടുള്ളത്. ചെറിയ ഒരു മാലയും കമ്മലും ധരിച്ച് ആറ്റിട്യൂട് ലുക്കിൽ ആണ് പ്രാർത്ഥന ചിത്രങ്ങളിൽ പ്രത്യക്ഷപെടുന്നത്.

ഒരു ചെറിയ പീസ് കേക്കും പ്രാർത്ഥനയുടെ മുന്നിൽ ഉണ്ട്. പ്രാർത്ഥന പങ്കുവെച്ച ഈ ചിത്രങ്ങൾക്ക് താഴെ നിരവധി ആരാധകർ ആണ് കമന്റ്‌ ചെയ്തിരിക്കുന്നത്. പാത്തു സുന്ദരി ആയിട്ടുണ്ട്, ജന്മദിനാശംസകൾ എന്നെല്ലാം ആണ് ആരാധകർ കമന്റ്‌ ചെയുന്നത്. നടി പൂർണിമ ഇന്ദ്രജിത്തും പ്രാർത്ഥന പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ കമന്റ്‌ ചെയ്തിട്ടുണ്ട്. പ്രാർത്ഥനയുടെ 18 മത്തെ ജന്മദിനം ആയിരുന്നു കഴിഞ്ഞ ദിവസം.

 

സിനിമലോകം ഒന്നടങ്കം പ്രാർത്ഥനക്ക് ആശംസകൾ നേർന്ന് കൊണ്ട് എത്തിയിരുന്നു. ഇപ്പോൾ പ്രാർത്ഥനയുടെ ഈ ചിത്രങ്ങൾ ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് പ്രാർത്ഥനക്ക് ഉള്ളത്. പ്രാർത്ഥനയുടെയും സഹോദരി നക്ഷത്രയുടെയും വിശേഷങ്ങൾ ആരാധകർ ഏറെ ശ്രദ്ധിക്കുന്ന ഒന്നാണ്. ഇപ്പോൾ പ്രാർത്ഥന പങ്കുവെച്ച ഈ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *