Vellepam With Good Taste : ഇന്ന് നമ്മൾ തയ്യാറാക്കി എടുക്കുന്നത് നല്ല സോഫ്റ്റൊട് കൂടിയ ഉഗ്രൻ സ്യാദുള്ള വെള്ളപ്പമാണ്. വെള്ളേപ്പം തയ്യാറാക്കി എടുക്കുവാനായി രണ്ടുമണിക്കൂർ നേരം വെള്ളത്തിൽ പച്ചരി കുതിർത്തി വയ്ക്കണം. ശേഷം കുതിർത്തിയെടുത്ത പച്ചരി മിക്സിയുടെ ജാറിലിട്ട് അരച്ച് എടുക്കാവുന്നതാണ്. അരച്ചെടുത്തിരുന്ന പച്ചരി മാവിൽ നിന്ന് രണ്ട് ടേബിൾ സ്പൂൺ ഓളം എടുത്ത് രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ച് ഒന്ന് കുറുക്കി എടുക്കാവുന്നതാണ്.
മാവ് കുറുക്കി എടുക്കുന്നത് വെള്ളപ്പം നല്ലതുപോലെ സോഫ്റ്റ് ആയി വരുവാനും വേണ്ടിയാണ്. അരി അരച്ചെടുത്തതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാവുന്നതാണ്. ബാക്കിയുള്ള പച്ചരിയും അതുപോലെതന്നെ ഒരു നാല് പിടി നാളികേരവും ഒരു മുക്കാൽ ടേബിൾസ്പൂൺ ഈസ്റ്റും ചേർത്ത് പകത്തിനുള്ള വെള്ളം ഒഴിച്ച് ഒന്ന് അരച്ചെടുക്കാവുന്നതാണ്.
ഈസ്റ്റ് ചേർത്തത് ഇങ്ങനെ അരച്ചെടുക്കുമ്പോൾ തന്നെ മാവ് നല്ല രീതിയിൽ പൊന്തിവന്നിരിക്കുന്നതായി കാണാം. നമ്മൾ മാവിലേക്ക് ചേർത്ത എല്ലാം കൂട്ടുകളും ശരിയായത് കൊണ്ട് തന്നെയാണ് മാവ് അരച്ചെടുക്കുമ്പോൾ ഈ ഒരു രീതിയിൽ പൊന്തി കിട്ടുന്നത്. നമ്മൾ മാവിലേക്ക് ചേർത്ത എല്ലാം കൂട്ടുകളും ശരിയായത് കൊണ്ട് തന്നെയാണ് മാവ് അരച്ചെടുക്കുമ്പോൾ ഈ ഒരു രീതിയിൽ പൊന്തി കിട്ടുവാൻ നാളികേരം 4 പിടിയെക്കാൾ കൂടുതൽ ചേർത്താലും കുഴപ്പമില്ല.
നാളികേരം കൂടുന്നതിനനുസരിച്ച് വെള്ളപ്പത്തിന്റെ ടേസ്റ്റ് കൂടും. ഇതെല്ലാം കൂടി നല്ല രീതിയിൽ ഒന്ന് അരച്ചെടുത്തതിനുശേഷം മാവിലേക്ക് യോജിപ്പിച്ച് ചെയ്യാവുന്നതാണ്. മാവിലേക്ക് ആവശ്യത്തിനുള്ള ഉപ്പും കൂടിയും ചേർത്തു കൊടുക്കാം. ഇതൊരു രണ്ടുമണിക്കൂർ നേരം റസ്റ്റ് ആയി വയ്ക്കാവുന്നതാണ്. മാവ് നല്ല രീതിയിൽ പൊന്തിവന്ന് കിട്ടും. ഈ ഒരു മാവ് വെള്ളപ്പം പാത്രത്തിലേക്ക് കോരി ഒഴിച്ച് ചുറട്ട് എടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാനായി മീഡിയം മുഴുവൻ കണ്ടു നോക്കൂ. Credit : Mia kitchen