വറുത്തരച്ച ഉരുളക്കിഴങ്ങ് കറി എന്താ ഒരു സ്വാദ്….ഈ ഒരു കറിയുണ്ടെങ്കിൽ വയറു നിറയെ ചോറുണ്ണാം!! ഇന്നുതന്നെ ഉണ്ടാക്കി നോക്കാൻ മറക്കല്ലേ.

ചിക്കൻ ഉപയോഗിക്കാതെ നമുക്ക് ഉഗ്രൻ ടെസ്റ്റിൽ ഉരുളക്കിഴങ്ങ് കൊണ്ട് ചിക്കൻ ഗ്രേവി കറി തയ്യാറാക്കി എടുക്കാം. അപ്പത്തിനും ദോശക്കും എന്തിന് ചൊറിനോടൊപ്പവും പോലും വളരെ ടെസ്റ്റിൽ നമുക്ക് കഴിക്കാവുന്നതാണ്. ഇന്ന് തയ്യാറാക്കി എടുക്കുന്നത് ഉരുളക്കിഴങ്ങ് കൊണ്ടുള്ള വറുത്തരച്ച കിടിലൻ ചിക്കൻ ഗ്രേവി കറിയാണ്. എങ്ങനെയാണ് അപ്പോൾ ഈ കറി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ പ്രഷർകുക്കറിൽ രണ്ട് ഉരുളക്കിഴങ്ങ് തൊലിയൊക്കെ കളഞ്ഞ് നുറുക്കിയെടുത്തത് ചേർത്തു കൊടുക്കാം.

   

ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞപ്പൊടിയും, ഒരു ടീസ്പൂൺ ഉപ്പും ചേർത്ത് കൊടുത്ത്‌ ഉരുളക്കിഴങ്ങ് കിടക്കുവാൻ പാകത്തിനുള്ള വെള്ളം കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. അതിനുശേഷം ഇതൊന്ന് അടച്ചുവെച്ച് വേവിച്ചെടുക്കാവുന്നതാണ്. ഒരു വിസിൽ വരുന്നതുവരെ നമുക്കിതൊന്ന് വേവിച്ചെടുക്കാം. ഇതൊരു പാനലിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർത്തുകൊടുത്ത രണ്ട് ഗ്രാമ്പൂ ഒരു ചെറിയ കഷണം പട്ട അര ടീസ്പൂൺ പെരുംജീരകം എന്നിവ ചേർത്ത് ഒന്ന് ചൂടാക്കി എടുക്കാവുന്നതാണ്.

ഇതൊന്നു ചൂടായി വരുന്ന സമയത്ത് ഇതിലേക്ക് കാൽകപ്പ് നാളികേരം കൂടി ചേർത്ത് ഒന്ന് വറുത്ത് എടുക്കാവുന്നതാണ്. നാളികേരം എല്ലാം നല്ല രീതിയിൽ വറുത്തുവരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മല്ലിപ്പൊടി, മുളക് പൊടി ചേർത്ത് ഒന്ന് മൂപ്പിച്ചെടുക്കാം. ഇത് ചൂടാറിയതിനു ശേഷം മിക്സിയുടെ ജാറിൽ ചേർത്ത് അല്പം വെള്ളവും ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കാവുന്നതാണ്. ഇപ്പോഴിതാ നമ്മുടെ കറിക്ക് ആവശ്യമുള്ള അരപ്പ് തയ്യാറായി കഴിഞ്ഞു.

 

ശേഷം കുക്കറിൽ വെന്ത് കിടക്കുന്ന ഉരുളക്കിഴങ്ങിലേക്ക് നമ്മൾ തയ്യാറാക്കി വച്ച അരപ്പ് ചേർത്തുകൊടുത്ത്‌ തിളപ്പിച്ചെടുക്കാവുന്നതാണ്. ഇതിലേക്ക് ഒരു ടീസ്പൂൺ ചിക്കൻ മസാല പൗഡർ ചേർത്ത് കൊടുക്കാം. ശേഷം ഒന്ന് കാച്ചി എടുക്കാവുന്നതാണ്. ഇത്രയേ ഉള്ളൂ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഉരുളക്കിഴങ്ങ് കൊണ്ട് അടിപൊളി സ്വാദിൽ ഒരു ചിക്കൻ കറി തയ്യാറാക്കി എടുക്കാവുന്നതാണ്. എന്നാൽ പിന്നെ സമയമ കളയാതെ നിങ്ങൾ എല്ലാവരും ഉണ്ടാക്കി നോക്കി നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *