വെള്ള കടല കൊണ്ട് കുറുകുറുത്ത കോഴുപൊട് കൂടിയുള്ള കറി തയ്യാറാക്കി എടുക്കാം… അതിനായി ഇങ്ങനെ ചെയ്താൽ മാത്രം മതി.

ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കി എടുക്കുന്നത് നല്ല ടേസ്റ്റോട് കൂടിയ വെള്ള കടല കറിയാണ്. അപ്പം, ചപ്പാത്തി എന്നിവയ്ക്ക് ഒപ്പം കഴിക്കാൻ സാധിക്കുന്ന ഈ ഒരു കറി എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. അതിനായി ആദ്യം തന്നെ കടലക്കറിക്ക് ആവശ്യമായ ഇൻഗ്രീഡിയൻസ് എന്തെല്ലാമാണ് എന്ന് നോക്കാം. ആറുമണിക്കൂർ നേരമെങ്കിലും നിങ്ങൾക്ക് ആവശ്യത്തിനനുസരിച്ചുള്ള കടല കുതിർത്തി വയ്ക്കുക.

   

ഇനി ഇതിലേക്ക് ആവശ്യമായി വരുന്നത് രണ്ട് സബോള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, മസാലക്കൂട്ട് എന്നിവയാണ് ഈ ഒരു കറി തയ്യാറാക്കുവാൻ ആവശ്യമായി വരുന്നത്. വെള്ളക്കടലിൽ വറ്റൽമുളക് ചേർക്കേണ്ടത് നിങ്ങളുടെ എരുവിന് അനുസരിച്ചാണ്. കുക്കറിൽ കടല ഇട്ട് പാകത്തിന് വേവിച്ച് എടുക്കാവുന്നതാണ്. ശേഷം ഒരു പാനലിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിലേക്ക് സവാള ചേർക്കാം.

സവാള നല്ല രീതിയിൽ വാടി വരുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കാവുന്നതാണ്. നല്ല രീതിയിൽ വാടി വരുമ്പോൾ ഇതിലേക്ക് ആവശ്യമായുള്ള മസാലയും ചേർക്കാവുന്നതാണ്. നമ്മൾ തയ്യാറാക്കിവെച്ച സബോള വാട്ടിയത് ഒരു മിക്സിയുടെ ജാറിലിട്ട് നല്ല രീതിയിൽ അടിച്ചെടുക്കാവുന്നതാണ്. ഇനി മറ്റൊരു ചട്ടിയിലേക്ക് എണ്ണ ഒഴിച്ച് നല്ല രീതിയിൽ ചൂടായി വരുമ്പോൾ അതിലേക്ക് മുളകും കറിവേപ്പിലയും ചേർത്ത് ഒന്ന് ഇളക്കിയെടുക്കാം ശേഷം അതിലേക്ക് പൊടികളെല്ലാം ചേർക്കാവുന്നതാണ്.

 

മുളക് നല്ലരീതിയിൽ മൂത്തുവരുമ്പോൾ അതിലേക്ക് അരച്ചെടുത്ത സവാളയുടെ പേസ്റ്റ് ചേർക്കാം.വേവിച്ചെടുത്ത കടല ഇട്ടുകൊടുത്ത നല്ല രീതിയിൽ ഒന്ന് തിളപ്പിച്ച് എടുക്കാവുന്നതാണ്. നല്ല ഗ്രേവിയോട് കൂടി കുറുകി വരുന്ന വെള്ള കടലക്കറി ഈ ഒരു റെസിപ്പിയിലൂടെ നമുക്ക് തയ്യാറാക്കാൻ സാധിക്കും. ഒരു കറി തയ്യാറാക്കുന്ന കൂടുതൽ വിശദാംശങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *