ഇഡ്ഡലി മാവ് അരയ്ക്കുമ്പോൾ ഈ ഒരു സാധനം ചേർത്തു നോക്കൂ… അതുവഴി നല്ല സോഫ്റ്റ് ഏറിയ ഇഡലി തയ്യാറാക്കി എടുക്കാം.

ഇഡ്ഡലിക്ക് മാവുണ്ടാക്കുമ്പോൾ ഈ ഒരു സാധനം കൂടിയും ചേർത്ത് കഴിഞ്ഞാൽ മാവിന്റെ ലെവൽ തന്നെ മാറും. അതിനായി ഒരു മുക്കാൽ ഗ്ലാസ് ഉഴുന്ന് എടുത്ത് കുതിർത്തുവാൻ വയ്ക്കുക. മുക്കാൽ ഗ്ലാസ് ഉഴുന്നിലേക്ക് രണ്ട് ഗ്ലാസ് പച്ചരിയും കൂടി ചേർത്ത് വെള്ളത്തിൽ ഇട്ട് കുതിർത്തുക. ഉഴുന്ന് കുതിർത്തുവാൻ വെച്ച് വെള്ളം ഉപയോഗിച്ച് തന്നെയാണ് മിക്സിയുടെ ജാറിൽ ഇട്ട് അടിച്ചെടുക്കുന്നത്. ഇനി അരച്ചെടുത്ത മാവ് മറ്റൊരു പാത്രത്തിലേക്ക് മാറ്റിവയ്ക്കാം.

   

മിക്സിയുടെ ജാറിന്റെ ഉള്ളിലേക്ക് ഐസും കട്ട ഒരു നാലഞ്ച് എണ്ണം ഇട്ടതിനുശേഷം പച്ചരി അരച്ചെടുക്കുകയാണെങ്കിൽ നല്ല സോഫ്റ്റ് ആയി വരികയും മാവ് നല്ല രീതിയിൽ പൊന്തി വരികയും ചെയ്യും. അരച്ചെടുത്ത മാവുകൾ എല്ലാം കൂടി ഒരു പാത്രത്തിലേക്ക് ആക്കിയതിനു ശേഷം പാകത്തിനുള്ള ഉപ്പും വിതറി കൊടുത്ത് കൈകൊണ്ട് നന്നായി കൂട്ടി യോജിപ്പിച്ച് എടുക്കാവുന്നതാണ്.

നിങ്ങൾ എപ്പോഴാണ് ഇഡലി ഉണ്ടാക്കുന്നത് എങ്കിൽ ഇഡലിയുടെ മാവ് തലേദിവസം ഈ ഒരു ടിപ്പുപ്രകാരം നിങ്ങൾ അരച്ചു വയ്ക്കുകയാണെങ്കിൽ പിറ്റേദിവസം നോക്കുമ്പോഴേക്കും നല്ല രീതിയിൽ മാവ് പൊന്തി വന്നിരിക്കുന്നതായി കാണാം. ഇനി ഈ ഒരു മാവ് ഇഡലി തട്ടിൽ ഓരോ തവിയായി കോരി ഒഴിച്ചതിനു ശേഷം ആവി കയറ്റി എടുക്കാവുന്നതാണ്. ഈയൊരു റെസിപ്പി പ്രകാരം തയ്യാറാക്കി ആവി കയറ്റി എടുത്ത ഇഡലി നിങ്ങളൊന്നു കഴിച്ചു നോക്കൂ നല്ല പഞ്ഞി പോലെ സോഫ്റ്റ് തന്നെയായിരിക്കും.

 

ചിലവരൊക്കെ ഇഡലി ഉണ്ടാക്കുമ്പോൾ നല്ല ഹാർഡിലാണ് വരാറുള്ളത്. എന്തുകൊണ്ടാണ് അവർ ഇഡ്ഡലി ഉണ്ടാക്കുബോൾ ഇത്രയും ബലത്തിൽ വരുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. ഇഡലി ഉണ്ടാക്കാൻ വേണ്ടി തയ്യാറാക്കി എടുക്കുന്ന മാവിന്റെ കൂട്ടിൽ അല്പം കുറവ് സംഭവിച്ചത് കൊണ്ടാണ് ഈ ഒരു പ്രശ്നം ഉണ്ടാകുന്നത് തന്നെ. എങ്ങനെയാണ് ഈ ഇഡലി ഇത്രയും സോഫ്റ്റ് വരുവാൻ കാരണം എന്നതിനുള്ള സൂത്രം നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *