ഈ യുവനടി മലയാളികളുടെ പ്രിയങ്കരിയാണ്!! നടിയെ അറിയുമോ… | Guess This Popular Malayalam Actress.

Guess This Popular Malayalam Actress : മാലാഖയെപ്പോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ഈ കുട്ടി ഇന്ന് മലയാളത്തിലെ നിരവധി ആരാധകർ ഉള്ള യുവനടിയാണ്. നടിയെ മനസിലായോ.. ഇത് മറ്റാരും അല്ല. മലയാളികളുടെ പ്രിയപ്പെട്ട നടി ഭാവനയെ ആണ് ഈ ചിത്രത്തിൽ കാണുന്നത്. നടിയുടെ ബാല്യകാല ചിത്രമാണിത്. മലയാളത്തിനു പുറമെ തമിഴ് തെലുങ്ക്, കന്നഡ ഭാഷകളിലും തന്റെ അഭിനയം കൊണ്ട് ശ്രദ്ധേയയായ നടിയാണ് ഭാവന. കാർത്തിക എന്നാണ് നടിയുടെ യഥാർത്ഥ പേര്. ഒരു പതിറ്റാണ്ടിലേറേയായി അഭിനയരംഗത്ത് ഉള്ള ഭാവന, അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

   

നിരവധി പരസ്യ ചിത്രങ്ങളിലും ഭാവന ഭാഗമായിട്ടുണ്ട്. മലയാളത്തിൽ സംവിധായകൻ കമൽ ഒരുക്കിയ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് നടി തുടക്കം കുറിച്ചത്. ഈ സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് നിരവധി അവസരങ്ങൾ ആണ് നടിയെ തേടി എത്തിയത്. മലയാളത്തിൽ ഒട്ടുമിക്ക മുൻ നിര നായകന്മാരോടൊപ്പം ഭാവന അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ്, തുടങ്ങിയ താരങ്ങളോടൊപ്പം ഭാവന അഭിനയിച്ചിട്ടുണ്ട്.

2003 ൽ നടിയുടെ മലയാളത്തിൽ പുറത്തിറങ്ങിയ ഹിറ്റ്‌ സിനിമകൾ ആയിരുന്നു സി ഐ ഡി മൂസ, ക്രോണിക് ബാച്ചിലർ തുടങ്ങിയ സിനിമകൾ. ഈ സിനിമകൾ വർഷങ്ങൾക്കിപ്പുറവും മലയാളികൾ ഇഷ്ടപ്പെടുന്നുണ്ട്. ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറുവാൻ നടി ഭാവനക്ക് സാധിച്ചു. തമിഴിലും ഏറെ ശ്രദ്ധിക്കപ്പെട്ട നടിയുടെ തമിഴിലെ ആദ്യ സിനിമയായിരുന്നു ചിത്തിരം പേസുതെടി.

 

തമിഴിൽ ഈ സിനിമ വലിയ വിജയമായിരുന്നു. അതിന് ശേഷം തമിഴ് സിനിമയിലും തെലുങ്കിലും അടക്കം ധാരാളം അവസരങ്ങൾ നടി ഭാവനക്ക് ലഭിച്ചു തുടങ്ങി. 2018 ൽ ആണ് ഭാവന കന്നഡ സിനിമ നിർമാതാവായ നവീനെ വിവാഹം കഴിച്ചത്. ഇരുവരുടെയും വർഷങ്ങൾ നീണ്ട പ്രണയത്തിനോടുവിൽ നടന്ന വിവാഹം ആയിരുന്നു. വിവാഹശേഷം സിനിമയിൽ നിന്നും മാറിനിൽകുകയാണ് ഭാവന.

Leave a Reply

Your email address will not be published. Required fields are marked *