ഇതാണ് മോനെ ശരിക്കുള്ള ബിരിയാണി!! താരത്തിന്റെ സ്പെഷ്യൽ ഐറ്റം കഴിച്ച്… മമ്മൂക്ക പൊളിയാണ് കേട്ടോഎന്ന് പറഞ്ഞ് സിനിമ അണിയറ പ്രവർത്തകർ. | Mammootty’s Special Biryani Cooking.

Mammootty’s Special Biryani Cooking : സിനിമ ലോകത്ത് ആരാധകർ ഒത്തിരി പ്രാധാന്യം നൽകുന്ന താരം തന്നെയാണ് മമ്മൂക്ക. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ വൈറലായി മാറുന്നത് മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം തമിഴകത്തിലെ ആരാധകരുടെ മനസ്സ് കീഴ്പ്പെടുത്തിയ ജ്യോതികയും ഒന്നിക്കുന്ന ചിത്രത്തെ കുറിച്ചാണ്. നീണ്ട 12 വർഷത്തിനുശേഷമാണ് ചോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. സിനിമയുടെ ചിത്രകരണം ഈ കുറച്ചുനാൾ മുമ്പാണ് ആരംഭിച്ചത് തന്നെ. ഇപ്പോൾ ഏറെ വൈറലായി മാറിയിരിക്കുന്നത് ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് മമ്മൂക്ക ബിരിയാണി ഉണ്ടാക്കിയ ചിത്രങ്ങളും വീഡിയോകളുമാണ്.

   

തന്റെ പ്രിയപ്പെട്ടവർക്ക് രുചികരമായ നല്ല ഭക്ഷണം ഉണ്ടാക്കി വിളമ്പുകയാണ് മമ്മൂക്ക. താരത്തിന്റെ സഹപ്രവർത്തകർ എപ്പോഴും അഭിമുഖത്തിൽ പറയുവാനുണ്ട് മമ്മൂക്കയുടെ ഈ ബിരിയാണി പതിവിനെ കുറിച്ച്. ചിത്രത്തിൽ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട് എന്നിങ്ങനെ അനേകം താരങ്ങൾ തന്നെയാണ് അണിനിരന്നിരിക്കുന്നത്. കാതൽ എന്ന ചിത്രത്തെക്കുറിച്ച് പുതിയ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് തന്നെ.

മമ്മൂട്ടി ജ്യോതിക കേദ്രകഥാപാത്രങ്ങളായ ചിത്രം കാതലിന്റെ ഷൂട്ടിങ്‌ ലൊക്കേഷനിൽ സന്ദർശനം നടത്തിയ തമിഴ് താരം സൂര്യയെയാണ് ഇപ്പോൾ ആരാധനക്കിടയിൽ ഒട്ടേറെ ശ്രദ്ധേയമാകുന്നത്. തന്റെ ഭാര്യക്ക് എല്ലാവിധ സപ്പോർട്ടുകൾ നൽകി കൊണ്ട് ഒത്തിരി നേരം സംസാരിച്ചാണ് സൂര്യ അവിടെനിന്ന് യാത്ര പുറപ്പെട്ടത്. സൂര്യയും ജ്യോതികയും മമ്മൂക്കക്കൊപ്പം ഫോട്ടോ എടുക്കുകയും സിനിമ അണിയറ പ്രവർത്തകർക്കൊപ്പം എടുത്ത ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമാണ്.

 

അതിനോടൊപ്പം തന്നെ നിരവധി ആരാധകർ തന്നെയാണ് മമ്മൂട്ടി ബിരിയാണി ഉണ്ടാക്കുന്നതിനെ കുറിച്ച് പറഞ്ഞെത്തുന്നത്. ഇക്കയോടൊപ്പം സഹായിക്കുവാനായി നിൽക്കുന്ന സൂര്യയും ചിത്രത്തിൽ കാണാവുന്നതാണ്. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് എത്തിയ സൂര്യ ആദ്യം തന്നെ അന്വേഷിച്ചത് എവിടെയാണ് ഇക്കാ എന്നാണ്. എന്നാൽ ജ്യോതികയുടെ മറുപടി ഇക്ക മെസ്സിൽ ഉണ്ട് ബിരിയാണി വയ്ക്കുകയാണ് എന്നും. മമ്മൂക്കയ്ക്ക് ബിരിയാണി വയ്ക്കാൻ അറിയുമോ എന്ന് പറഞ്ഞു ഓടി ചെല്ലുന്ന സൂര്യയെ കണ്ട് പൊട്ടിച്ചിരിക്കുകയാണ് ഇപ്പോൾ ആരാധകർ. സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെയാണ് ഇക്കയുടെ ബിരിയാണി വിശേഷം ആരാധകർ ഏറ്റെടുത്തുകൊണ്ട് വൈറലാകുന്നത്.

 

View this post on Instagram

 

A post shared by Suriya Fans Club Kerala™ (@aksfwa1)

Leave a Reply

Your email address will not be published. Required fields are marked *