വളരെ പണ്ട് മുതൽ തന്നെ എല്ലാ തലമുറക്കാരും ഒത്തിരി ഇഷ്ടപ്പെട്ട് വരുന്ന ഒരു പലഹാരം തന്നെയാണ് ഉണ്ണിയപ്പം. എന്നാൽ സാധാരണ ഈ പലഹാരം ആളുകൾ കടയിൽ നിന്നാണ് വാങ്ങിയാണ് കഴിക്കാറുള്ളത്. അതുകൊണ്ട് തന്നെ പഴമയുടെ രുചിക്കൂട്ട് നഷ്ടമാകുന്നു. എന്നാൽ ഇന്ന് പഴമയുടെ രുചിക്കൂട്ട് വീടെടുത്ത് എത്തിയിരിക്കുകയാണ്. പഞ്ഞി പോലെ സോഫ്റ്റ് ആയ ഉണ്ണിയപ്പം പണ്ട് കാലങ്ങളിൽ ആളുകൾ ഉണ്ടാക്കിയിരുന്ന അതേ റെസിപ്പിയുമായാണ്.
എങ്ങനെയാണ് യൂണിയപ്പം തയാറാക്കുന്നത് എൻ നോക്കാം. ഉണ്ണിയപ്പം തയ്യാറാക്കുവാനായി ഒരു കപ്പ് പച്ചരി നന്നായി കഴുകിയതിനുശേഷം ഒരു അഞ്ചുമണിക്കൂർ നേരം കുതിരവമായി വേക്കുക. അരിയെല്ലാം കുതിർന്നു കിട്ടുമ്പോൾ നല്ല രീതിയിൽ വൃത്തിയാക്കി കഴുകി ഒരു പാത്രത്തിലേക്ക് മാറ്റിവെക്കാവുന്നതാണ്. പിന്നീട് നമുക്കാവശ്യമായി വരുന്നത് ഒരുപിടി ഉണക്കമുന്തിരിയാണ്. അതുപോലെതന്നെ ശർക്കര പാനീയവും.
ശർക്കരയിൽ അരകപ്പ് വെള്ളമൊഴിച്ച് ഒരുക്കി എടുക്കാവുന്നതാണ്. ശർക്കര ഉരുക്കിട്ടിയതിനു ശേഷം അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കേണ്ടതാണ്. ഇല്ലെങ്കിൽ ശർക്കരയിലെ തരികളെല്ലാം ഉണ്ണിയപ്പത്തിൽ ഉണ്ടാകും. ഇനി ഈ മൂന്ന് ചേരുവകൾ ചേർത്ത് നന്നായി അരച്ചെടുത്താണ് ഉണ്ണിയപ്പത്തിന് വേണ്ടിയുള്ള മാവ് തയ്യാറാക്കി എടുക്കുന്നത്. അതിനുമുമ്പ് തന്നെ മാവിൽ ചേർക്കാനുള്ള തേങ്ങാക്കൊത്തും എളും ഒന്ന് വറുത്തെടുക്കാം.
ഇനി ഓരോന്നായി മാവ് അരച്ചെടുക്കാവുന്നതാണ്. സോഫ്റ്റ് കിട്ടുവാനായി രണ്ട് ചെറിയ പഴം ചേർക്കാം. അരച്ചെടുത്ത മാവിലേക്ക് തേങ്ങാക്കൊത്തും എള്ളും ചേർത്ത് മിക്സ് ചെയ്ത് വയ്ക്കാവുന്നതാണ്. അല്പം മണിക്കൂറിന്റെ ശേഷം മാവ് നോക്കുമ്പോൾ നല്ല മാതിരി വീർത്തു നിൽക്കുന്നതായി കാണാം. ഇനി ഈ മാവ് ഉപയോഗിച്ച് കുഴപ്പം ചട്ടിയിൽ കോരിയൊഴിച്ച് ഉണ്ടാക്കുന്നതാണ്. ഉണ്ണിയപ്പം ഉണ്ടാക്കുന്നതിന്റെ കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.