ഒരു ചമ്മന്തി ഉണ്ടാക്കി നോക്കൂ…നാവിൽ പഴമയുടെ രുചി യൂറും അത്രയും പൊളിയാണ്.

നാടൻ വിഭവമായ ചമ്മന്തി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ഈ ചമ്മന്തി ഉണ്ടാക്കിയെടുക്കാൻ വളരെയേറെ എളുപ്പം തന്നെയാണ്. ചോറിന്റെ കൂടെയും അല്ലെങ്കിൽ കഞ്ഞിയുടെ ഒപ്പവും കഴിക്കാൻ സ്വാദ് ഇരട്ടിയാണ്. എങ്ങനെയാണ് ചമന്തി ഉണ്ടാക്കിയെടുക്കുന്നത് എന്ന്ന മുക്ക് നോക്കാം. അതിനായി നമുക്കാവശ്യമായ വരുന്നത് ചുവന്നുള്ളി, ഉണക്കമുളക്, വേപ്പില, ഇഞ്ചി, വെളുത്തുള്ളി എനീ ചേരുവകളാണ്.

   

ചമ്മന്തിയിലേക്ക് വേണ്ടിയിട്ട് വാളം പുളിയാണ് എടുത്തിരിക്കുന്നത്. ഇനി ഇവ എങ്ങനെ റെഡിയാക്കി എടുക്കാം എന്ന് നോക്കാം. ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് ചട്ടി ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ഒന്നൊന്നര ടീസ്പൂൺ വെളിച്ചെണ്ണ ചേർക്കാം. ചട്ടി ചൂട് വരുമ്പോൾ ഇതിലേക്ക് ഉണക്കമുളക് ഇട്ട് മുപിച്ചെടുക്കാം. കറിവേപ്പില നല്ല രീതിയിൽ ചേർത്ത് വാര്ത്തെടുക്കാവുന്നതാണ്.

ഒരു നുള്ള് മഞ്ഞപ്പൊടിയും കൂടി ചേർക്കാം. ഇനി ഇതിലേക്ക് വാളൻപുളി ചെറിയ കഷണങ്ങളാക്കി ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് അടിച്ചേടുക്കാവുന്നതാണ്. ഇനി നമുക്കിത് മിക്സിയുടെ ജാറിലേക്ക് മാറ്റാവുന്നതാണ്. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ തേങ്ങ ചേർത്ത് ആവശ്യത്തിനു ഉപ്പും വിതറി കൊടുത്ത് മിക്സിയിലിട്ട് നല്ല രീതിയിൽ അരച്ചെടുക്കാവുന്നതാണ്. ഇത്രയേ ഉള്ളൂ നമ്മുടെ ചമ്മന്തി റെഡിയായി കഴിഞ്ഞു. വെള്ളം ഒട്ടും തന്നെ ചേർക്കാതെ വേണം ചമ്മന്തി അരച്ചെടുക്കാൻ.

 

പണ്ടത്തെ കാലത്തൊക്കെ ആളുകൾ ഉണ്ടാക്കിയെടുക്കാറുള്ള ഒരു കിടിലൻ ചമ്മന്തി തന്നെയായിരുന്നു ഇത്. ഇപ്പോൾ ഈ ചമ്മന്തിയുടെ റെസിപ്പി അധികമാർക്കും അറിയില്ല. ഇപ്പോൾ ആരെങ്കിലും അറഞ്ഞുകഴിഞ്ഞാൽ തന്നെ ഇത് ഉണ്ടാക്കാതെ ഇരിക്കുകയുമില്ല. അത്രയേറെ രുചികരമായ ഈ ഒരു ചമ്മന്തി. ഉണ്ടാക്കി നോക്കി നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ മറുപടി പറയാൻ മറക്കരുത് കേട്ടോ.

Leave a Reply

Your email address will not be published. Required fields are marked *