ആരാധകരെ വീണ്ടും ഞെട്ടിച്ച് റിമി.. താരത്തിന് അഭിനന്ദനങ്ങളുമായി സോഷ്യൽ മീഡിയ.. | Rimi Tomy Weightloss Viral Video

Rimi Tomy Weightloss Viral Video : മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. മലയാള സിനിമയിലെ പ്രമുഖ ഗായികയായി അറിയപ്പെടുന്ന റിമി നല്ലൊരു അവതാരിക കൂടിയാണ്. നിരവധി റിയാലിറ്റി ഷോകളിൽ റിമി പങ്കെടുത്തിട്ടുണ്ട്. ആരെയും ചിരിപ്പിക്കുന്ന തമാശകൾ പറഞ്ഞും, ഒക്കെ മലയാളികളുടെ മനസ്സ് കീഴടക്കുകയായിരുന്നു റിമി ടോമി. ഇപ്പോൾ റിമിയുടെ ഒരു കിടിലൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. കുറച്ചു മാസങ്ങൾക്ക് മുൻപാണ് റിമി ടോമി ട്രാൻഫോർമേഷൻ നടത്താൻ തുടങ്ങിയത്. നടിയുടെ രൂപമാറ്റം മലയാളികളെ ഏറെ ഞെട്ടിച്ചിരുന്നു.

   

സോഷ്യൽ മീഡിയയിൽ വളരെ അധികം ആക്റ്റീവ് ആണ് റിമി. തന്റെ വർക്ക് ഔട്ട്‌ വീഡിയോസ് താരം പലപ്പോഴും പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ജിമ്മിൽ വർക്ഔട് ചെയുന്ന റിമിയുടെ വീഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. ഡെഡ്ലിഫ്റ്റിങ്ങ് ചെയ്യുന്ന റിമിയുടെ വീഡിയോ ആണ് റിമി പങ്കുവെച്ചത്. ഈ വീഡിയോ ആരാധകർ ഏറ്റെടുക്കുകയാണ് ഇപ്പോൾ. വളരെ അനായാസമായി ആണ് റിമി ഇതെല്ലാം ചെയുന്നത് എന്ന് കാണാം.

റിമിയുടെ ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറൽ ആയത്. നിരവധി ആരാധകർ ആണ് വീഡിയോക്ക് താഴെ കമന്റ്‌ ചെയ്തത്. റിമിക്ക് ആശംസാപ്രവാഹവുമായി എത്തുകയാണ് ആരാധകർ. റിമി എല്ലാവർക്കും പ്രചോദനം ആണെന്ന് ആണ് ആരാധകരിൽ ഒരാൾ പറയുന്നത്. തന്റെ ശരീരഭാരം കുറച്ചപ്പോൾ തനിക്ക് ആത്മവിശ്വാസം ലഭിച്ചു എന്നാണ് റിമി പലപ്പോഴും ആരാധകരോട് ഇന്റർവ്യൂകളിൽ പറയാറുള്ളത്.

 

കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും റിമി പങ്കുവെക്കാറുണ്ട്. അതെല്ലാം ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോൾ റിമിയുടെ ഈ കിടിലൻ വെയിറ്റ് ലിഫ്റ്റിംഗ് ആണ് ആരാധകരെ ഞെട്ടിക്കുന്നത്. വീഡിയോ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സെലിബ്രിറ്റികൾ വരെ താരത്തിന് അഭിനന്ദനങ്ങൾ അറിയിക്കുകയാണ് ഇപ്പോൾ.

 

View this post on Instagram

 

A post shared by Rimitomy (@rimitomy)

Leave a Reply

Your email address will not be published. Required fields are marked *