നമ്മളിൽ പല പുരുഷന്മാരും സ്ത്രീകളും അനുഭവിക്കുന്ന ഒരു പ്രയാസമാണ് മൂലക്കുരു. സാധാരണ നമ്മൾ പുറത്ത് പറയുവാൻ മടിക്കുന്ന ഒരു അസുഖമാണ്. കുറേക്കാലം കൊണ്ട് നടക്കുകയും പറയാതെ ഇരിക്കുകയും പിന്നെ കുറെ ചികിത്സിക്കുകയും ചെയ്യും. മൂലക്കുരു എന്ന അസുഖം നിങ്ങളിൽ പിടിപെടുകയാണ് എങ്കിൽ എന്തൊക്കെയാണ്ഒ ഈ രു അസുഖത്തിന് മറികടക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് നോക്കാം. നമ്മുടെ മലാശയത്തിൽ ഉണ്ടാകുന്ന ശിരകളിലുള്ള വീക്കത്തെയാണ് മൂലക്കുരു അഥവാ പൈൽസ് എന്ന് പറയുന്നത്.
ഇതിന് വ്യത്യസ്ത കാരണങ്ങളുണ്ട്. അതായത് കുറെ നേരം ഇരുന്ന് ജോലി ചെയ്യുന്ന ആളുകൾ, പാരമ്പര്യമായിട്ട് പൈൽസ് വരുന്നവർ, അമിത വണ്ണമുള്ള ആളുകളിൽ ഇത്തരത്തിൽ പല ആളുകളിലും പല തരത്തിലുള്ള സാഹചര്യങ്ങൾ കൊണ്ടാണ് പൈൽസ് ഉണ്ടാകുന്നത്. പൈൽസ് വരുമ്പോൾ തന്നെ അകാദമായ വേദന ഉണ്ടാകും അതുപോലെതന്നെ ബ്ലഡ് പോകുന്ന അവസ്ഥ, മലം ഉറച്ച് പോവുകയും നല്ല വേദന അനുഭവപ്പെടുന്ന അവസ്ഥ ഒക്കെ ഒരു അസുഖം ഉണ്ടാകുമ്പോൾ നേരിടേണ്ടതായി വരുന്നു.
ഇത്തരത്തിലുള്ള രോഗ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ നിങ്ങൾക്ക് കൃത്യമായി ഒരു ഡോക്ടറുടെ നിർദേശം തേടുകയും കൃത്യമായി പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം. മലബന്ധം ഉള്ള ആളുകളിൽ കൂടുതലായിട്ട് ദിവസങ്ങളിൽ മലം പോകാതെ വളരെ പ്രയാസപ്പെട്ട് പോകുന്ന ആളുകളിലും ബുദ്ധിമുട്ട് കാണുകയും അതിന്റെ പ്രയാസങ്ങൾ കൂടി വരുന്നതായിട്ട് കാണാറുണ്ട്.
അപ്പോൾ അതുകൊണ്ടുതന്നെ കൃത്യമായിട്ടുള്ള മലശോചനകൃത്യസമയത്ത് തന്നെ നിർവഹിക്കുക എന്നുള്ളതാണ് ഇതിന്റെ ഒന്നാമത്തെ പടി എന്ന് പറയുന്നത്. അതുപോലെതന്നെ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കൃത്യമായി കഴിക്കുക എന്നുള്ളതാണ് ഏറെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ഇലക്കറികൾ പഴങ്ങൾ പച്ചക്കറികൾ ഒക്കെ കഴിക്കുകയാണെങ്കിൽ അത് വളരെ നല്ലതാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Arogyam