തട്ടു കടയിലെ ചിക്കൻ ഫ്രൈ ഇനി എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാം!! അപാര ടെസ്റ്റ് തന്നെ ഈ ചിക്കൻ ഫ്രൈക്ക്.

തട്ടുകടയിലെ ചിക്കൻ ഫ്രൈയിന്റെ ടേസ്റ്റ് ഉഗ്രൻ തന്നെയാണ്. നമ്മൾ എത്ര കുക്ക് ചെയ്യാൻ ട്രൈ ചെയ്താലും എന്തോ ശരിയാവാറില്ല . എന്നാൽ ഇനി അത്തരത്തിലുള്ള ഒരു ടെൻഷനും വേണ്ട. തട്ടു കടയിലെ അതെ റെസിപിയുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. നന്നായിട്ട് മൊരിഞ്ഞ നല്ല ടേസ്റ്റോട് കൂടിയുള്ള അടിപൊളി ചിക്കൻ ഫ്രൈ. എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഒരു കിലോ ചിക്കൻ എടുത്ത് നന്നായി വൃത്തിയാക്കി കഴുകി എടുക്കുക.

   

ശേഷം മിക്സിയുടെ ജാറിൽ പിരിയൻ മുളക്, ചെറിയ ഉള്ളി 20, വെളുത്തുള്ളി 20, നാലു കഷണം ഇഞ്ചി, തണ്ട് കറിവേപ്പില, ഒനേക്കാൾ സ്പൂൺ എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കാവുന്നതാണ്. അരച്ചെടുത്തത് ഒരു പാത്രത്തിലേക്ക് മാറ്റി അതിൽ കാൽ ടേബിൾ കാൾ സ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ ഗരം മസാല എന്നിവ ചേർക്കാം. അതിലേക്ക് വേണ്ടത് ഒരു മൂന്ന് ടീസ്പൂൺ കോൺഫ്ലവർ പൊടി.

കോൺഫ്ലവർ പൊടി ചേർക്കുമ്പോൾ പുറമേ നല്ല ക്രിസ്പി ആയിട്ട് ചിക്കൻ മോരിഞ് കിട്ടും. പിനീട് രണ്ട് ടേബിൾ സ്പൂൺവറുത്ത അരിപ്പൊടി, രണ്ടര ടേബിൾസ്പൂൺ നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കാം. ശേഷം ഒരു പാനലിലേക്ക് പാകത്തിന് ഓയിൽ ഒഴിച്ചുകൊടുക്കാവുന്നതാണ്. ഇനി അതിലേക്ക് ചിക്കൻ മുഴുവനായി ചേർത്തുകൊടുത്ത് കൊണ്ട് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കാം. ശേഷം രണ്ടു മണിക്കൂർ ചിക്കൻ റസ്റ്റ് ആയി വയ്ക്കാം.

 

ശേഷം മറ്റൊരു പാന്റിലേക്ക് പാകത്തിന് തിളച്ച മറിയുമ്പോൾ അതിലേക്ക് ചിക്കൻ ഇട്ടുകൊടുക്കാവുന്നതാണ്. തീ മീഡിയം ഫ്ലെയിമിലാണ് വെക്കേണ്ടത്. ചിക്കന്റെ ഉള്ളൊക്കെ നല്ലപോലെ വെന്തു എന്ന് ഉറപ്പായത്തിനുശേഷം എണ്ണക്കകത്തുനിന്ന് കോരി എടുക്കാവുന്നതാണ്. ശേഷം അല്പം പച്ച മുളകും വേപ്പിന്റെ ഇലയും എണ്ണയിൽ ഇട്ട് ഒന്ന് മുരിച്ചെടുക്കാം. ചിക്കന്റെ മുകളിലേക്ക് ഈ മുരിഞ മുളകും കറിവേപ്പിലയും ഇട്ട് കൊടുത്തൽ നമ്മുടെ തട്ടു കടയിലെ ചിക്കൻ ഫ്രൈ റെഡിയായി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *