ഇനി ആർക്കും ഉണ്ടാക്കാം പഞ്ഞി പോലെ മൃദുവേറിയ വെള്ളേപ്പം…. അതും വളരെ കുറഞ്ഞ സമയങ്ങൾക്കുള്ളിൽ തന്നെ.

വളരെ എളുപ്പത്തിൽ രാവിലെ തയ്യാറാക്കുവാൻ സാധിക്കുന്ന അടിപൊളി ടേസ്റ്റി ഏറിയ റെസിപ്പിയുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയുള്ള വെളെപ്പത്തിനോടൊപ്പം കഴിക്കുവാനായുള്ള ഇഷ്ട്ടുന്റെയും റെസിപ്പിയും ആണ് ഇത്. ഈയൊരു രീതിയിൽ നിങ്ങൾ ട്രൈ ചെയ്തു നോക്കൂ നല്ല പെർഫെക്റ്റ് ആയിട്ടുള്ള വെള്ളപ്പം തയ്യാറാക്കാവുന്നതാണ്. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് നോക്കാം. അതിനായി ആദ്യം വേണ്ടത് ഒന്നര കപ്പ് അളവിൽ പച്ചരി. അല്പം വെള്ളം ഒഴിച്ചു പച്ചരി കുതിർത്തുവാനായിട്ട് വെക്കാം.

   

കുതിർത്തി നല്ലതായി കഴുകി വൃത്തിയാക്കി എടുക്കാവുന്നതാണ്. ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് അതിലേക്ക് ഒരു കപ്പ് ചെരകിയ തേങ്ങ, ടേബിൾസ്പൂൺ അളവിൽ ചോറ്, ആവശ്യത്തിന് വെള്ളം എന്നിവാ ചേർത്ത് അരച്ചെടുക്കാം. മാവ് അരച്ചെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് വെള്ളം കൂടുവാനും കുറയുവാനും പാടില്ല. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാവുന്നതാണ്. മാവ് ഇനി എട്ട് ഒൻപത് മണിക്കൂർ നേരം റസ്റ്റ് ആയി മാറ്റിവയ്ക്കാം. 8,10 മണിക്കൂറിന് കഴിഞ്ഞ നോക്കുമ്പോൾ മാവ് പുളിച്ച് വണിട്ടുണ്ടാവും. വെള്ളപ്പം ചൂടുന്നതിനേക്കാൾ 2 മണിക്കൂർ മുമ്പ് ഈസ്റ്റ് ചേർക്കാവുന്നതാണ്.

ഇനി ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ഒന്നര ടേബിൾസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി മിക്സ് ചെയ്ത് മാവിൽ ചേർക്കാം. മാവിൽ ഈസ്റ്റ് ഒക്കെ ആയി നല്ല രീതിയിൽ പൊന്തി വനിട്ടുണ്ടാകും. ഇനി നമുക്ക് വേളെപ്പം ചുട്ടെടുക്കാവുന്നതാണ്. ഇത്രയേ ഉള്ളൂ പഞ്ഞി പോലെ മൃദുവായി വെളെപ്പം റെഡിയായി കഴിഞ്ഞു. ഇനി നമുക്ക് വെള്ളത്തിലേക്ക് ഇഷ്ട്ടു തയ്യാറാക്കാം. ഒരു പാനലിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ കറുകപ്പട്ട, ഏലക്കായ, കരിയാപൂവ്, എന്നിവ വെളിച്ചെണ്ണയിലേക്ക് ചേർത്തു കൊടുക്കാം. ഒരു ടേബിൾ സ്പൂൺ അളവിൽ വെളുത്തുള്ളി, പച്ചമുളക്, വേപ്പിന്റഇല, സവാള, കുരുമുളക്, കാരറ്റ്, ബീൻസ്, കോളിഫ്ലവർ, വേവിച്ചെടുത്ത ഗ്രീൻപീസ് എന്നിവ ചേർത്ത് നല്ല മാതിരി ഇളക്കാവുന്നതാണ്.

 

വെജിറ്റബിൾസിന്റെ പച്ചമണം ഇളക്കി കൊടുക്കാവുന്നതാണ്. ശേഷം ഇതിലേക്ക് തേങ്ങാപ്പാൽ ചേർക്കാം ഒന്നര കപ്പ് അളവിൽ. ഏറ്റവും ആദ്യം രണ്ടാം പാലാണ് ചേർത്ത് കൊടുക്കേണ്ടത്. ശേഷം നല്ല തിക്കായി ഗ്രേവി ഉണ്ടാക്കാം. പിനീട് ഒന്നാം പാല് ചേർത്ത് നല്ലവണ്ണം മൂടിവെച്ച് വേവിച്ചെടുക്കാവുന്നതാണ്. ഇത്രയേ ഉള്ളൂ മൃദുവായ വെള്ളത്തിലേക്ക് ഉള്ള ഇഷ്ട്ടുകറി റെഡിയായി കഴിഞ്ഞു. രാവിലെ വളരെ എളുപ്പത്തിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഉണ്ടാക്കുവാൻ സാധിക്കുന്ന ഒരു കിടിലൻ റെസിപി ആണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *