അന്തരിച്ച നടൻ കോട്ടയം പ്രദീപിന്റെ മകൾ വിവാഹിതയായി… | Kottayam Pradeep’s Daughter Got Married.

Kottayam Pradeep’s Daughter Got Married : മലയാളികൾക്ക് ഒരിക്കലും മറക്കാത്ത നടനാണ് കോട്ടയം പ്രദീപ്. താരത്തിന്റെ ഡയലോഗുകൾ ഇന്നും ട്രോളുകളിൽ നിറഞ്ഞുനിൽക്കുന്നു. തമാശ പറയുന്ന ഒരുപാട് നടന്മാർ ഇന്നും കോട്ടയം പ്രദീപിന്റെ ഓരോ ഡയലോഗുകളും ഓർത്ത് പറയുവാനുണ്ട്. പല സിനിമകളിലുംതാരത്തിന് അഭിനയത്തിലൂടെ നിരവധി ആരാധകർ തന്നെയാണ് പൊട്ടിച്ചിരുന്നത്. അത്രയേറെയാണ് മലയാളികളുടെ താരത്തിന്റെ അഭിനയം കൊണ്ട് സ്ഥാനം കുറിച്ചത്.

   

താരത്തിന്റെ വേർപാടിൽവലിയ നൊമ്പരം ഇപ്പോഴും സിനിമ പ്രേക്ഷകരെ അലട്ടുന്നു. ഈ വർഷം ഫെബ്രുവരി മാസമായിരുന്നു നടൻ അന്തരിച്ചത്. ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടാണ് ആശുപത്രിയിലേക്ക് പോയത്. എങ്കിലും രക്ഷിക്കുവാൻ ആയില്ല. എന്നാൽ ഇപ്പോൾ അച്ഛന്റെ ഏറ്റവും വലിയ സന്തോഷം സഫലമാക്കിയിരിക്കുകയാണ് മകൻ. കോട്ടയം പ്രദീപിന്റെ മകളുടെ വിവാഹം നടപ്പിലാക്കിയിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് കോട്ടയം പ്രദീപിന്റെ മകൾ വിവാഹിതയായ ചിത്രങ്ങളും വീഡിയോകളും തന്നെയാണ്.

അതോടൊപ്പം തന്നെ വൈറലാകുന്ന മറ്റൊന്നാണ് പെങ്ങളുടെ കൈപ്പിടിച്ച് ഏൽപ്പിച്ച സഹോദരന്റെ കഥയും. അച്ഛന്റെ സ്ഥാനത്തുനിന്ന് സഹോദരിയുടെ വിവാഹം നടത്തിയിരിക്കുന്നത് കോട്ടയം പ്രദീപിന്റെ മകനാണ്. കോട്ടയം പ്രദീപിന്റെ മകൾ വൃന്ദയുടെ വിവാഹമാണ് കഴിഞ്ഞദിവസം നടന്നത്. തൃശൂർ ഇരവ് സ്വദേശിയായ ആഷിക് ആണ് വൃന്ദയുടെ വരൻ. വരനെയും വധുവിനെയും ചേർത്തുനിർത്തിക്കൊണ്ട് വിഷ്ണുവിന്റെ ചിത്രവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുകയാണ്.

 

നിരവധി സിനിമ മേഖലയിലെ പ്രമുഖന്മാർ വിവാഹഘോഷത്തിൽ എത്തിയിരുന്നു. ഫാഷൻ ഡിസൈനറായി ജോലി ചെയ്തത് വിഷ്ണു മലയാള സിനിമ രംഗത്ത് തന്നെ സജീവമായിരുന്നു. മലയാളികൾ ഒരിക്കലും മറക്കാനാവാത്ത നടൻ തന്നെയാണ് കോട്ടയം പ്രദീപ്. തമിഴിലും മലയാളത്തിലും നിരവധി അഭിനയം കാഴ്ചവച്ചുകൊണ്ട് ആരാധകരുടെ സ്നേഹം നേടിയെടുക്കുകയായിരുന്നു താരം. 1999ൽ പ്രദർശനത്തിയ ഐ വി ശശി ചിത്രം ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി മലയാള സിനിമ അഭിനയരംഗത്ത് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *