പച്ചമുളക് കൊണ്ടുള്ള അച്ചാർ നിങ്ങൾ കഴിച്ചിട്ടുണ്ടോ…. രുചിയുടെ കാര്യത്തിൽ ഒരു രക്ഷയും ഇല്ല പൊളി തന്നെ!! ഈ റെസിപ്പി പ്രകാരം മുളകച്ചാർ ഒന്ന് ഉണ്ടാക്കി നോക്കി നോക്കൂ.

അച്ചാർ ഇഷ്ടപ്പെടാത്തവർ ആരാണുള്ളത്. എല്ലാവർക്കും ഒത്തിരി ഇഷ്ടമുള്ള ഒരു വിഭവം തന്നെയാണ് അച്ചാർ. നമ്മൾ കൂടുതലായി കഴിക്കാനുള്ളത് വെളുത്തുള്ളി അച്ചാർ മാങ്ങ അച്ചാർ നാരങ്ങ അച്ചാർ എന്നിങ്ങനെയാണ്. ഇപ്പോൾ നമ്മൾ റെഡിയാക്കി എടുക്കുന്നത് ഇവ ഒന്നുമല്ല മുളക് അച്ചാറാണ്. ഈയൊരു അച്ചാറിന്റെ പ്രത്യേകത എന്ന് പറയുന്നത് തന്നെ നിങ്ങൾ ഒരു പ്രാവശ്യം ഒന്ന് രുചിച്ചാൽ പിന്നീട് നിങ്ങൾ അച്ചാർ വാങ്ങിക്കുമ്പോഴും ഉണ്ടാക്കുമ്പോഴോ ഒക്കെ ഈ ഒരു അച്ചാർ തന്നെ കഴിക്കുകയുള്ളൂ.

   

അത്രയും രുചിയേറിയ മുളക് അച്ചാർ എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം. ഒരുപാട് കാലം അച്ചാർ സൂക്ഷിച്ച് വയ്ക്കണം എന്നുണ്ടെങ്കിൽ അല്പം വിനാഗിരിയും കൂടി വിളിച്ചാൽ മതി. എങ്ങനെയാണ് നല്ല നാടൻ രീതിയിൽ മുളക് അച്ചാർ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു 250ഗ്രാം മുളക് വൃത്തിയാക്കി എടുക്കുക. മുളകിന്റെ നാല് സൈഡും നല്ല രീതിയിൽ ഒന്ന് വരഞ് കൊടുക്കാം. ഇങ്ങനെ ചെയ്തത് അച്ചാർ തയ്യാറാക്കുമ്പോൾ മുളകിന്റെ അകത്തേക്ക് ഉപ്പും മുളകും ഒക്കെ കയറുവാൻ വേണ്ടിയാണ്.

ഇനി നമുക്ക് ഒരു 50 ഗ്രാം ഓളം ശർക്കര ഉരുക്കി എടുക്കാം. നമുക്ക് അച്ചാറിന് വേണ്ടത് പുളിയാണ്. ഒരു കാൽ കപ്പ് വെള്ളത്തിൽ പൊളിയെടുത്ത് കുതിർത്തി വയ്ക്കാം. ഒരു പാനലിലേക്ക് മൂന്ന് ടേബിൾസ്പൂൺ എണ്ണ ചേർത്തു കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ നമ്മൾ റെഡിയാക്കി വെച്ച മുളക് ചേർത്ത് കൊടുത്ത് ഒന്ന് വഴറ്റിയെടുക്കാം. വാടി വന്നതിനു ശേഷം എണ്ണയിൽ നിന്ന് മാറ്റിവയ്ക്കാം.

 

മുളക് വാട്ടിയ എണ്ണയിലേക്ക് ഒന്നര ടീസ്പൂൺ ഇഞ്ചി മൂന്ന് ടേബിൾ സ്പൂൺ വെളുത്തുള്ളി കറിവേപ്പില ചേർത്ത് നല്ലതുപോലെ ഒന്ന് വഴറ്റിയെടുക്കാവുന്നതാണ്. ഇനി ഇതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി ഉപ്പ്, ഉലുവ പൊടി, കായം പൊടി എല്ലാം ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കാവുന്നതാണ്. അച്ചർ ഉണ്ടാക്കുന്നതിന്റെ വിശദവിവരങ്ങൾ താഴെ നൽകിയിട്ടുണ്ട്. നിങ്ങൾ ഒന്ന് ഉണ്ടാക്കി നോകൂ. അച്ചാർ ഉണ്ടാക്കി നോക്കി നിങ്ങൾക്ക് ഇഷ്ടമാവുകയാണെങ്കിൽ കമന്റ് ബോക്സിൽ മറുപടി പറയാൻ മറക്കരുതേ.

Leave a Reply

Your email address will not be published. Required fields are marked *