സുഹൃത്തുക്കൾക്കൊപ്പം പിറന്നാൾ ആഘോഷമാക്കി കീർത്തി സുരേഷ്.. വൈറൽ ആയി ചിത്രങ്ങൾ.. | Keerthi Suresh Birthday Celebration.

Keerthi Suresh Birthday Celebration : തമിഴ് സിനിമ ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് കീർത്തി സുരേഷ്. മലയാളികളുടെയും പ്രിയങ്കരിയാണ് ഈ യുവനടി. മലയാളത്തിൽ വളരെ കുറച്ച് സിനിമകൾ മാത്രമേ താരം ചെയ്തിട്ടുള്ളൂ. തമിഴ് തെലുങ്ക് ഭാഷകളിലെ സിനിമകളിലാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. തമിഴിലെ ഭാഗ്യ നായിക എന്നാണ് കീർത്തി അറിയപ്പെടുന്നത്. ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു നടി. കഴിഞ്ഞ ദിവസം ആയിരുന്നു നടിയുടെ ജന്മദിനം. ഇന്നേ ദിവസം താരത്തിന് കിടിലൻ പിറന്നാൾ സർപ്രൈസ് ആണ് കുടുംബവും സുഹൃത്തുക്കളും ഒരുക്കിയത്.

   

കീർത്തി അറിയാതെ മനോഹരമായ ഒരു ബർത്ത് ഡേ പാർട്ടിയാണ് സുഹൃത്തുക്കൾ നടിക്ക് ഒരുക്കിയത്. പിങ്ക് നിറത്തിലുള്ള ഗൗൺ ധരിച്ചാണ് നടി എത്തിയത്. സുഹൃത്തുക്കൾ ഒരിക്കിയ സർപ്രൈസ് കണ്ട് അമ്പരന്നു നിൽക്കുന്ന നിൽക്കുന്ന നടിയുടെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി കഴിഞ്ഞു. ഒപ്പം തന്റെ പ്രിയപ്പെട്ട നായകുട്ടിയെ കളിപ്പിക്കുന്ന നടിയുടെ ചിത്രങ്ങളും ഉണ്ട്.

പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോയും കീർത്തി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. നിരവധി ആരാധകരാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നത്. സോഷ്യൽ മീഡിയയിൽ നടി പങ്കുവെച്ച ഈ വിശേഷങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറൽ ആയത്. തമിഴ് സിനിമയിലെ മുൻനിര നായികയാണ് കീർത്തി സുരേഷ്. സിനിമയിൽ ബാലതാരം ആയാണ് നടി അരങ്ങേറ്റം കുറിച്ചത്.

 

മലയാളത്തിലെ പ്രശസ്ത നടിയായ മേനകയുടെയും നിർമ്മാതാവ് സുരേഷിന്റെയും മകൾ ആണ് കീർത്തി. നടിയുടെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇതെല്ലാം വലിയ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ നടിയുടെ പിറന്നാൾ ആഘോഷമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. സിനിമാലോകത്തെ പ്രമുഖ താരങ്ങളും നടിക്ക് പിറന്നാളാശംസകൾ നേർന്നുകൊണ്ട് എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *