ഈ ഒരൊറ്റ ചമ്മന്തി മാത്രം മതി… ചൂട് കപ്പക്ക് ഒപ്പം ചമ്മന്തിയും കൂട്ടി ഒരുപിടി പിടിച്ചാൽ എന്താ സ്യാദ്. | Try Making This Chamanthi.

Try Making This Chamanthi : നല്ല സ്വാദ് ഏറിയ നാവിൽ രുചിയേറുന്ന ഒരു കിടിലൻ ചമ്മന്തിയെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. വീട്ടിൽ കറികൾ ഒന്നും ഇല്ലാത്ത സമയത്ത് ഇതേപോലെ ഒരു ചമ്മന്തി ഉണ്ടെങ്കിൽ ചോറ് എത്ര വേണമെങ്കിലും കഴിക്കാൻ പറ്റും അത്രയും നല്ല ടേസ്റ്റി ആയ ഒന്ന് തന്നെയാണ്. നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

   

വളരെ ചുരുങ്ങിയ സമയത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഈയൊരു ചമ്മന്തിക്ക് ആവശ്യമായി വരുന്നത് വെളുത്തുള്ളി, സബോള, വറ്റൽ മുളക്, പുളി എന്നിവയാണ്. എങ്ങനെയാണ് ഇവ വെച്ച് ഈയൊരു ചമ്മന്തി തയ്യാറാക്കി എടുക്കുന്നത്?. ചമ്മന്തി തയ്യാറാക്കി എടുക്കുവാൻ ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കി എടുക്കുക. ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം.

എണ്ണ നല്ല രീതിയിൽ ചൂടായി വരുമ്പോൾ അതിലേക്ക് വെളുത്തുള്ളി ചേർക്കാം. ഇതൊന്നു ചെറിയതോതിൽ വഴറ്റി എടുക്കാം. അതിനോടൊപ്പം തന്നെ പുളിയും കൂടി ചേർക്കാം. ഉള്ളി വഴറ്റി വരുമ്പോൾ ഇതിലേക്ക് സവാള ചെറിയ കഷണങ്ങളായി അരിഞ്ഞത് ചേർത്ത് കൊടുക്കാം. എന്നിട്ട് നല്ലതുപോലെ ഒന്ന് വഴറ്റി എടുക്കാവുന്നതാണ്. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റിവക്കാം. ഇനിയൊരു വറ്റൽ മുളക് വെളിച്ചെണ്ണയിൽ ഇട്ട് ഒന്ന് മൂപ്പിച്ച് എടുക്കാം.

 

ഇനി നമ്മൾ വറുത്ത് മാറ്റിവെച്ച സാധനങ്ങൾ എല്ലാം തന്നെ മിക്സിയുടെ ജാറിലിട്ട് ഒന്ന് അരച്ചെടുക്കാവുന്നതാണ്. അല്പം പച്ച വെളിച്ചെണ്ണ കൂടിയും ഒഴിച്ച് ഒരു വെളുത്തുള്ളി ചമ്മന്തി ഒന്ന് കറക്കി എടുക്കൂ. ടേസ്റ്റ് ഉഗ്രൻ തന്നെയായിരിക്കും. ഇത്രയേ ഉള്ളൂ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒരു ചമ്മന്തിയാണ് ഇത്. നല്ല ചൂട് കപ്പയ്ക്ക് ഒപ്പം ഒരുപിടിപിടിക്കുവാൻ നല്ല ടേസ്റ്റ് ആയ ഐറ്റം തന്നെയാണ് ഇത്. ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ.  Credit : Bismi Kitchen

Leave a Reply

Your email address will not be published. Required fields are marked *