റേഷൻ അരികൊണ്ട് നാടൻ സ്റ്റൈലിൽ പുട്ട് തയ്യാറാക്കിയാലോ… സ്വാദ് അടിപൊളിയാണ്.

ഇന്നിവിടെ തയ്യാറാക്കിയെടുക്കുന്നത് നല്ല രുചികരമായുള്ള ഒരു പുട്ടാണ്. പുട്ട് എന്ന് പറയുമ്പോൾ നമ്മൾ സാധാരണ തയ്യാറാക്കി എടുക്കുന്നത് അരിപ്പൊടി ഉപയോഗിച്ചാണ്. എന്നാൽ ഇന്ന് നമ്മൾ തയ്യാറാക്കി എടുക്കുന്നത് റേഷൻ അരി അതായത് പുഴുങ്ങലരി ഉപയോഗിച്ചാണ്. ഇതൊന്നു ട്രൈ ചെയ്തു നോക്കൂ നല്ല ടേസ്റ്റിയും സോഫ്റ്റ് ആയുള്ള പുട്ട് തയ്യാറാക്കാവുന്നതാണ്. എങ്ങനെയാണ് ഈ ഒരു പുട്ട് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

   

അതിനായി ഒന്നര കപ്പ് പുഴുങ്ങലരി ഒരു ബൗളിലേക്ക് ഇട്ടു കൊടുക്കാം. പുഴുങ്ങലരി നിങ്ങളുടെ കൈ ഇല്ല എന്നുണ്ടെങ്കിൽ മട്ടരിയോ, കുറരിയോ ഉപയോഗിക്കാവുന്നതാണ്. ഇനി നല്ലപോലെ അരി കഴുകി എടുത്തതിനുശേഷം അരിയിലത്തെ വെള്ളമെല്ലാം കളയുവാനായി ഒരു സ്ട്രൈയ്നറിൽ ഇട്ട് വയ്ക്കാവുന്നതാണ്. ഇനി അരി നല്ല രീതിയിൽ ഒന്ന് വറുത്ത് എടുക്കാവുന്നതാണ്. വറുത്തെടുത്തതിനുശേഷം മിക്സിയിൽ ചേർത്ത് പൊടിച്ചെടുക്കാവുന്നതാണ്.

ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർക്കാം എന്നിട്ടൊന്ന് മിക്സ് ചെയ്തെടുക്കാം. ശേഷം അല്പം വെള്ളം ചേർത്ത് പൊട്ടുപൊടി കുഴക്കുന്നതുപോലെ ഈ ഒരു പൊടി കുഴച്ചെടുക്കാൻ അതാണ്. ഇങ്ങനെ തരു തരു പോലെ കുഴച്ചെടുത്തതിനു ശേഷം ഒരു 10 മിനിറ്റ് നേരം ഒന്ന് അടച്ചു വയ്ക്കാം. ഇതിനുശേഷം ഒരു പൊടി നല്ല രീതിയിൽ ഒന്ന് സോഫ്റ്റ് ആയി വന്നിരിക്കുന്നത് കാണാം.

 

പുട്ടുകുറ്റിയിൽ അല്പം നാളികേരം ഇട്ടതിനു ശേഷം നമ്മുടെ പുട്ട്കുറ്റിയിൽ വീണ്ടും നാളികയും പുട്ടുപൊടിയും ഇട്ട് നിറക്കാവുന്നതാണ്. ശേഷം കുക്കറിൽ പുട്ടും കുറ്റിവെച്ച് ആവി കയറ്റി പാചകം ചെയ്ത് എടുക്കാവുന്നതാണ്. ഇത്രയുള്ളൂ നല്ല രുചികരമായ സ്വാദിഷ്ടമായ പുഴുങ്ങലരി കൊണ്ടുള്ള പുട്ട് റെഡിയായി കഴിഞ്ഞു. നിങ്ങളെല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കണേ. അത്രയും സ്വാദുള്ള ഒരു കിടിലൻ തന്നെയാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *