മുട്ട ഉണ്ടെങ്കിൽ ചായ തിളയ്ക്കുന്ന നേരം കൊണ്ട് തന്നെ ഒരു കിടിലൻ നാലുമണി പലഹാരം തയ്യാറാക്കി എടുക്കാം…

നല്ല ടേസ്റ്റ് ആയിട്ടുള്ള ഒരു ഈവനിംഗ് സ്നാക്സിന്റെ റെസിപ്പിയുമായാണ് എത്തിയിരിക്കുന്നത്. നല്ല ക്രിസ്പി ആയിട്ടുള്ള ഉഗ്രൻ ടെസ്റ്റ് കൂടിയുള്ള ഈ നാലുമണി പലഹാരം എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് നോക്കാം. മുട്ടയും അല്പം വെജിറ്റബിൾസും ഉണ്ടെങ്കിൽ വളരെ ഈസിയായി തന്നെ തയ്യാറാക്കി എടുക്കാം. എന്നാപ്പിന്നെ സമയം കളയാതെ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് നോക്കാം. ഈ ഒരു സ്നാക്സ് തയ്യാറാക്കാൻ വേണ്ടിയിട്ട് ഒരു പാനിലേക്ക് ഒന്നര ടേബിൾസ്പൂൺ ഓയിൽ.

   

ഓയിൽ ഒന്നു ചൂടായി വരുമ്പോൾ അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കാം അതിനോടൊപ്പം തന്നെ മൂന്ന് നാല് പച്ചമുളക് ചെറുതായി അരിഞ്ഞതും ഇട്ടുകൊടുത്ത് നല്ല രീതിയിൽ ഇളക്കാം. വെളുത്തുള്ളിയുടെയും ഇഞ്ചിയുടെയും പച്ചമുളകിന്റെയും പച്ചമണം മാറുന്നതുവരെ ലോ ഫ്ലെയിമിൽ ഇട്ട് ഇളക്കി കൊടുക്കാവുന്നതാണ്. ക്യാപ്സിക്കം, ക്യാരറ്റ്, സബോള, ബീൻസ് എന്നിവ ചെറിയ കഷ്ണങ്ങളായി അരിഞ്ഞത് ഇതെല്ലാം തന്നെ ഈ പാനിലേക്ക് ഇടുക കൂടാതെ പട്ടാണികടലയും കൂടി ഈ ഒരു പാനിലേക്ക് ചേർക്കുകയാണ്.

വെജിറ്റബിൾസ് എല്ലാം ചേർത്ത് കൊടുത്തതിനു ശേഷം നല്ല ഹൈ ഫ്ലെയ്മിൽ ഇട്ട് കുക്ക് ചെയ്യാവുന്നതാണ്. വെജിറ്റബിൾസ് എന്തു വരുമ്പോൾ പാകത്തിനുള്ള മസാലക്കൂട്ട് ഒക്കെ ചേർത്തു കൊടുക്കാവുന്നതാണ്. 4 മീഡിയം സൈസ് ഉരുളക്കിഴങ്ങ് ഉപ്പിട്ട് പുഴുങ്ങിയെടുത്തത് മസാലക്കൂട്ടത്തിലേക്ക് ഇട്ട് ഒടച്ച് എടുക്കാവുന്നതാണ്. അല്പം മല്ലിയും, അല്പം നാരങ്ങ നീരും ചേർത്തു കൊടുക്കാം ഇതിലേക്ക്. ഇതെല്ലാം ചേർത്തതിനുശേഷം നല്ല രീതിയിൽ മിക്സ് ചെയ്തെടുക്കാം. ഇനി അതിലേക്ക് ഒരു കാൽ കപ്പ് ബ്രഡ് ക്രംസൊ ബ്രഡ് പൊടിച്ചെടുത്തത് ചേർക്കാവുന്നതാണ്.

 

ശേഷം ഇതിലേക്ക് മൂന്ന് കോഴിമുട്ട പുഴുങ്ങി എടുത്തത് മുറിച്ച് മാറ്റിവെക്കാം. നേരത്തെ തയ്യാറാക്കി വെച്ച മസാലക്കൂട്ട് ചെറിയ ഉരുളകളാക്കി ഉരുട്ടി അതിലേക്ക് ഒരു മുട്ടയുടെ കഷണം ചേർത്ത് വെച്ച് എണ്ണ ചൂടായി വരുമ്പോൾ ഇട്ട് മുരിയിച്ച് എടുക്കാവുന്നതാണ്. മുതിർന്നവർക്കും കുട്ടികൾക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന റെസിപ്പിയുമായുള്ള നാലുമണി പലഹാരം ആണിത്. ഈ പലഹാരം ഉണ്ടാക്കി നോക്കി നിങ്ങൾക്ക് ഇഷ്ടമാവുകയാണെങ്കിൽ കമന്റ് ബോക്സിൽ മറുപടി അറിയിക്കാൻ മറക്കരുത് കേട്ടോ.

Leave a Reply

Your email address will not be published. Required fields are marked *