Viral Pictures Of Prarthana And Poornima Indrajith : മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബം ആണ് നടൻ ഇന്ദ്രജിത്തിന്റെത്. ഭാര്യ പൂർണിമയും മക്കളായ പ്രാർത്ഥനയും നക്ഷത്രയും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. കുടുംബത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ അവർ പങ്കുവെക്കാറുണ്ട്. അതെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യമാണ് പ്രാർത്ഥനയും നക്ഷത്രയും. പാത്തു നാച്ചു എന്നാണ് ഇരുവരെയും സ്നേഹത്തോടെ വിളിക്കുന്നത്. ഇരുവരുടെയും ഡാൻസ് വീഡിയോകളും എല്ലാം നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.
ഇപ്പോൾ അമ്മ പൂർണിമയ്ക്ക് ഒപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് എത്തിരിക്കുകയാണ് മകൾ പ്രാർത്ഥന. കുറച്ചുദിവസം മുൻപാണ് പ്രാർത്ഥന പഠനത്തിന് ആയി വിദേശത്തേക്ക് പോയത്. ലണ്ടനിലെ ഗോൾഡ് സ്മിത്ത് സർവകലാശാലയിൽ പഠിക്കുകയാണ് പ്രാർത്ഥന ഇപ്പോൾ. മകളെ കണ്ണീരോടെ യാത്രയാക്കുന്ന പൂർണിമയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ മകൾ പങ്കുവെക്കുന്ന ഈ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്.
മനോഹരമായ ചിത്രങ്ങൾ ആണ് ഇത്. പൂർണിമയുടെ ഒപ്പം ഉള്ള ഓർമ്മകൾ പങ്കുവെക്കുകയായിരുന്നു പ്രാർത്ഥന. സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപെടുന്ന ഒന്നാണ് പൂർണിമയുടെയും മക്കളുടെയും അടുപ്പം. പൂർണിമയും മക്കളും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കു വയ്ക്കുമ്പോൾ അതിന് താഴെ നിങ്ങൾ സഹോദരിമാർ ആണോ എന്നാണ് ആരാധകർ ചോദിക്കാറുള്ളത്. അതുപോലെയാണ് ഈ മൂവർ സംഘത്തിന്റെ അടുപ്പവും സ്നേഹവും.
അതുപോലെതന്നെ ആരാധകർ ഏറെ ശ്രദ്ധിക്കുന്ന ഒന്നാണ് പൂർണിമയുടെ പേരെന്റ്റിംഗ്. തന്റെ രണ്ടു മക്കളെയും ഇന്ന് കാണുന്നപോലെ വളർത്തി വലുതാക്കിയത് പൂർണിമയാണ്. അതുകൊണ്ട് തന്നെ പൂർണിമയെയും മക്കളെയും ആരാധകർക്ക് വലിയ കാര്യമാണ്. ഇപ്പോൾ പ്രാർത്ഥന പങ്കുവച്ച ചിത്രങ്ങൾക്ക് താഴെയും നിരവധി പേരാണ് കമന്റ് ചെയ്തത്. ഇരുവരും വളരെ ക്യൂട്ട് ആയിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്.
View this post on Instagram