നല്ല കുറുകുറുവുള്ള ഗ്രേവിയോട് കൂടിയ മുട്ടക്കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ…ടെസ്റ്റ് അപാരമാണ്!! ട്രൈ ചെയ്ത് നോക്കൂ.

വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കുവാൻ സാധിക്കുന്ന ഉഗ്രൻ ടേസ്റ്റോട് കൂടിയുള്ള ഒരു മുട്ടക്കറിയാണ് ഇന്ന് തയ്യാറാക്കി എടുക്കുന്നത്. ഹോട്ടലിൽ നിന്ന് വാങ്ങി കഴിക്കുന്ന ടെസ്റ്റിനക്കാട്ടും അടിപൊളിയാണ് ഈ ഒരു മുട്ടക്കറി. അപ്പത്തിനും ദോശയ്ക്കും നെയ്ച്ചോറിന്റെ കൂടെയും ഒക്കെ കൂട്ടി കഴിക്കാൻ അടിപൊളി സ്വാദാണ്. അപ്പോൾ എങ്ങനെയാണ് ഈ മുട്ടക്കറി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അപ്പോൾ ആദ്യം തന്നെ ചൂടാക്കിയെടുത്ത പാത്രത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ എണ്ണ ചേർക്കുക.

   

ഇനി ഇതിലേക്ക് രണ്ടു വലിയ സവാള, പച്ചമുളക്, കുറച്ച് കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ ഒന്ന് വഴറ്റി എടുക്കാം. സവാള നല്ലതുപോലെ സോഫ്റ്റ് ആയി വരുന്നതുവരെ ഇതൊന്നു വഴറ്റി എടുക്കാവുന്നതാണ്. ഇനി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കാവുന്നതാണ്. ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും പച്ചമണം വിട്ടു മാറി വരുമ്പോൾ തക്കാളി ചേർക്കാവുന്നതാണ്.

ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും കൂടിയും ചേർത്തു കൊടുക്കാം. ശേഷം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. തക്കാളിയും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തതിനു ശേഷം അടച്ചുവെച്ച് ഒരു 5 മിനിറ്റ് നേരം വേവിച്ച് എടുക്കാവുന്നതാണ്. വീണ്ടും 5 മിനിറ്റ് ശേഷം മുടിവെച്ച പാൻ തുറന്ന് ഇളക്കി കൊടുക്കാവുന്നതാണ്. ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി, മുളക് പൊടി, കാൾ ടിസ്പൂൺ മഞ്ഞൾപൊടി എന്നിവ ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കാവുന്നതാണ്.

 

പൊടികളുടെ പച്ചമണം വിട്ട് മാറുമ്പോൾ ഒരു ഗ്ലാസ് വെള്ളം ചേർത്ത് മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. ശേഷം നന്നായിട്ട് തിളച്ചു വരുമ്പോൾ പുഴുങ്ങിയെടുത്ത കോഴിമുട്ട ഗ്രേവിയിൽ ചേർത്ത് ഏകദേശം ഒരു മിനിറ്റോളം വരെ ഒന്ന് തിളപ്പിച്ച് എടുക്കാം. അപ്പോൾ നമ്മുടെ മുട്ടക്കറി നല്ല ചൂടോടുകൂടി റെഡിയായി കഴിഞ്ഞു. ഇനി ഇത് മറ്റൊരു പാത്രത്തിലേക്ക് പകർത്താം. ഉഗ്രൻ ടേസ്റ്റോഡ് കൂടിയുള്ള ഒരു അടിപൊളി മുട്ടക്കറി തന്നെയാണ് ഇത്. ഹോട്ടലിൽ നിന്ന് വാങ്ങിക്കുന്ന മുട്ടക്കറിയെക്കാൾ സ്യാദാണ് ഇതിന്. ഈ റെസീപ്പി പ്രകാരം മുട്ടക്കറി ഉണ്ടാക്കിനോക്കി ഇഷ്ടമാവുകയാണെങ്കിൽ കമന്റ് ബോക്സിൽ മറുപടി അറിയിക്കാൻ മറക്കല്ലേ.

Leave a Reply

Your email address will not be published. Required fields are marked *