Dried Prawns Curry : ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കി എടുക്കുന്നത് ഉണക്കച്ചെമ്മീൻ കായ കറിയാണ്. ഈയൊരു കറി തയ്യാറാക്കുവാൻ ആയിട്ട് ആദ്യം തന്നെ ഉണക്ക ചെമ്മീൻ പാനലിൽ ഇട്ട് ഒന്ന് റോസ്റ്റ് ചെയ്ത് എടുക്കാവുന്നതാണ്. റോസ്റ്റ് ചെയ്തതിനുശേഷം റോസ്റ്റ് ചെയ്തതിനുശേഷം ചെമ്മീന്റെ തല ഭാഗം പൊട്ടിച്ച് കളഞ്ഞു നന്നായിട്ടു കുറെ തവണ കഴുകി എടുത്തതിനുശേഷം കറി തയ്യാറാക്കാവുന്നതാണ്.
ഒരു കറി തയ്യാറാക്കാൻ ആയിട്ട് ഒരു ചട്ടിയിലേക്ക് ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് ചേർക്കാം. ഇനി ഇതിലേക്ക് ഒരു നാല് പച്ചമുളക് ഒരു ചെറിയ കഷണം ഇഞ്ചിയും ചേർക്കാവുന്നതാണ്. ഇനി ഇതിലേക്ക് പഴുത്ത തക്കാളി ഒരെണ്ണം ചേർത്ത് ഇതിലേക്ക് പാകത്തിനുള്ള ഉപ്പും കൂടിയും ഇട്ടുകൊടുത്ത അല്പം മഞ്ഞൾപൊടിയും മുളകുപൊടിയും എല്ലാം ചേർക്കാം.
ഇതിലേക്ക് നെല്ലിക്കയുടെ വലിപ്പത്തിലുള്ള വാളൻപുളിയാണ് ആവശ്യമായി വരുന്നത്. ഇനി ഇതിലേക്ക് അരക്കപ്പോളം വെള്ളം ചേർത്തു കൊടുത്ത് ഈ ഒരു കറി നമുക്ക് കുറുക്കിയെടുക്കാം. കറി നല്ലതുപോലെ ഒന്ന് തിളപ്പിച്ച് തിളച്ച് വരുവാൻ തുടങ്ങുമ്പോൾ നമ്മൾ നേരത്തെ കഴുകി മാറ്റിവച്ച ഉണക്കച്ചെമ്മീൻ ഇതിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്.
ശേഷം നല്ലതുപോലെ തിളപ്പിച്ച് എടുക്കാം. കറി നല്ല രീതിയിൽ തിളച്ച് റെഡിയായതിനു ശേഷം ഇതിലേക്ക് ഒരു അല്പം പച്ച വെളിച്ചെണ്ണ കൂടിയും രണ്ട് തണ്ട് കറിവേപ്പിലയും ചേർത്തു കൊടുക്കാവുന്നതാണ്. ഒരു അഞ്ചു മിനിറ്റിനു ശേഷം ഈ ഒരു കറി കഴിച്ചു നോക്കൂ. സ്വാദ് അപാരം തന്നെയാണ് കേട്ടോ. Credit : Neethus Malabar Kitchen