ദേവിയുടെ കടാക്ഷo നേരിട്ടുള്ള സ്ത്രീ നക്ഷത്രക്കാരെ ഇതുവരെയും അറിയാതെ പോയല്ലോ ഈശ്വരാ.

ഏതൊരു വീടിന്റെയും വിളക്കാണ് ആ വീട്ടിലെ സ്ത്രീകൾ. ഓരോ സ്ത്രീയെയും മഹാലക്ഷ്മി ദേവിയോട് സാമ്യപ്പെടുത്തിയാണ് നാമോരോരുത്തരും കാണാറുള്ളത്. അതിനാലാണ് ഒരു കുട്ടി ജനിക്കുമ്പോൾ വീട്ടിൽ മഹാലക്ഷ്മി ജനിച്ചു എന്നും ഒരു സ്ത്രീ വിവാഹം കഴിഞ്ഞ വീട്ടിലേക്ക് വരികയാണെങ്കിൽ മഹാലക്ഷ്മി വന്നു എന്നും പറയുന്നത്. അതിനാൽ തന്നെ മഹാലക്ഷ്മി ദേവിയായ സ്ത്രീ ഏത് വീട്ടിലാണോ നിന്ദിക്കപ്പെടുന്നത്.

   

ആ വീട്ടിൽ നിന്നും ദേവി ഇറങ്ങിപ്പോകുന്നു. അതുപോലെ തന്നെ ഏതൊരു വീട്ടിലാണ് സ്ത്രീ വന്ദിക്കപ്പെടുന്നത് ആ വീട്ടിൽ ദേവിസ്ഥിരം താമസിക്കുന്നു. അതുതന്നെയാണ് ആ വീടിന്റെ സർവ്വ ഐശ്വര്യവും. അത്തരത്തിൽ ദേവിക്ക് തുല്യമായി ജനിക്കുന്ന ചില സ്ത്രീകൾക്ക് ദേവിയുടെ അനുഗ്രഹം വളരെ അധികമായി തന്നെ ലഭിക്കുന്നു. അത്തരത്തിൽ ചില നക്ഷത്രക്കാർക്ക് ദേവിയുടെ അനുഗ്രഹം ജന്മനാ തന്നെ ഉണ്ടാകുന്നു.

ആ നക്ഷത്രക്കാരുടെ പൊതുഫലമാണ് ഇത്. അത്തരത്തിൽ ദേവിയുടെ അനുഗ്രഹം ധാരാളമായി ഉള്ള സ്ത്രീ നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. അതിൽ ആദ്യത്തെ നക്ഷത്രമാണ് മകം നക്ഷത്രം. ഏതൊരു സ്ത്രീയും ജനിക്കാൻ ഏറ്റവും അനുകൂലമായിട്ടുള്ള നക്ഷത്രമാണ് മകം. ഈ നക്ഷത്രത്തിൽ ജനിക്കുന്ന സ്ത്രീകൾ ഭാഗ്യവതികളാണ്.

അവരുടെ എല്ലാത്തരത്തിലുള്ള വിഷമങ്ങളിലും സന്തോഷങ്ങളിലും സങ്കടങ്ങളിലും സൗഭാഗ്യങ്ങളിലും എല്ലാം ദേവിയുടെ കാരുണ്യം ഉണ്ടാകുന്നു. അത്രയേറെ ദേവി വസിക്കുന്ന നക്ഷത്രക്കാരാണ് മകം നക്ഷത്രക്കാർ. ഇവർക്കെതിരെ പ്രവർത്തിക്കുന്ന ഏതൊരു വ്യക്തിയെയും ദേവി തന്റെ തൃക്കണ്ണ് കൊണ്ട് എതിർക്കുന്നു. അതിനാലാണ് മകം പിറന്ന മങ്ക എന്നു വരെ പറയപ്പെടുന്നത്. തുടർന്ന് വീഡിയോ കാണുക.