നല്ല പഞ്ഞി പോലെ സോഫ്റ്റ്‌ ആയ വട്ടേപ്പം ഉണ്ടാക്കണമോ… എങ്കിൽ ഇതുപോലെ ചെയ്താൽ മാത്രം മതി.

ബേക്കറിയിൽ നിന്നെല്ലാം വാങ്ങി കഴിക്കുന്ന അതേ രുചിയിൽ തന്നെപ്പോലെ സോഫ്റ്റ് ആയിട്ടുള്ള വട്ടേപ്പം വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ നല്ല ടേസ്റ്റ് ആയുള്ള വട്ടേപ്പം എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കിയാലോ. നല്ല സോഫ്റ്റ് ആയി റെഡിയാക്കിയെടുക്കാനായി 50 ml 2 കപ്പ് പച്ചരി ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. ശേഷം ഒരു നാലു മണിക്കൂർ നേരം വെള്ളം ഒഴിച്ച് കുതിരവമായി വയ്ക്കുക.

   

കുതിർന്ന് കിട്ടിയ പച്ചരി നല്ല രീതിയിൽ കഴുകി എടുത്തതിനു ശേഷം പച്ചരിയുടെ വെള്ളമെല്ലാം വാർത്ത് ഇനി മിക്സിയിൽ ചേർത്ത് അരച്ചെടുക്കാവുന്നതാണ്. അരച്ചെടുത്ത മാവ് മറ്റൊരു പാത്രത്തിലേക്ക് ചേർത്ത് രണ്ട് ടീസ്പൂൺ മാവ് ഒഴിച്ചുകൊടുത്ത് ഒരു മുക്കാൽ കപ്പ് വെള്ളം കൂടിയും ഒഴിച്ച് നന്നായി ഒന്ന് കുറുക്കി എടുക്കാവുന്നതാണ്. ഇനി നമുക്ക് ഇതിലേക്ക് വേണ്ടത് അല്പം വെള്ള അവലാണ്. ഇനി നേരത്തെ നമ്മൾ കുറുക്കിയെടുത്ത മാവും അവലും കൂടി മിക്സിയുടെ ജാറിൽ ഇട്ടുകൊടുക്കുക.

ഒരു കപ്പ് അളവ് തേങ്ങയും കൂടി ചേർക്കാം. ഒരു അര ടേബിൾസ്പൂൺ അളവിൽ ഈസ്റ്റ്, പഞ്ചസാര, പാകത്തിന് വെള്ളം എന്നിവ കൂടിയും ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കാവുന്നതാണ്. ഇപ്പോൾ ഈ അരച്ചെടുത്ത പച്ചരി മാവിലേക്ക് ചേർത്ത് യോജിപ്പിക്കാവുന്നതാണ്. മൂന്നുമണിക്കൂർ നേരം റസ്റ്റ് ആയി നീക്കിവെക്കാം. ശേഷം നമുക്ക് ഓരോന്നായി വട്ടേപ്പം ഉണ്ടാക്കിയെടുക്കാവുന്നതാണ്.

 

മാവ് പൊന്തി വന്നതിനുശേഷം സ്പൂൺ നന്നായി ഇളക്കുവാൻ പാടില്ല. ശേഷം ഒരു ടീസ്പൂൺ ഏലക്ക പൊടിയും കൂടി ചേർത്തു കൊടുത്താൽ ഒന്ന് മിക്സ് ചെയ്തതിനു ശേഷം വട്ടയപ്പം തയ്യാറാക്കി എടുക്കുന്ന പാത്രത്തിൽ നല്ലപോലെ എണ്ണ സ്പ്രെഡ് ചെയ്തുകൊടുത്തു മാവ് ഒഴിച്ച് ആവിയിൽ കുക്ക് ചെയ്ത് എടുക്കാവുന്നതാണ്.
വട്ടേപ്പം ഉണ്ടാക്കുന്നതിന്റെ വീഡിയോ താഴെ നൽകിയിട്ടുണ്ട്. നിങ്ങൾ ഉണ്ടാക്കി നോക്കി ഇഷ്ട്ടമാവുകയാണെങ്കിൽ കമന്റ് ബോക്സിൽ മറുപടി പറയാൻ മറക്കരുതേ.

Leave a Reply

Your email address will not be published. Required fields are marked *