ഒറ്റനോട്ടത്തിൽ മലയാള സിനിമയിലെ ഈ യുവനടിയെ മനസിലായില്ലേ? | Guess This Popular Young Malayalam Actress.

Guess This Popular Young Malayalam Actress : നെറ്റിയിൽ ചുവന്ന വലിയ പൊട്ട് വച്ച് ഇരിക്കുന്ന ഈ കുഞ്ഞിനെ കാണാൻ എന്ത് ക്യൂട്ട് ആണല്ലേ.. ഈ കുട്ടി ഇന്ന് സിനിമയിലെ ഉയരങ്ങൾ കീഴടക്കി കൊണ്ടിരിക്കുന്ന യുവനായിക ആണ്. ഇനിയും മനസിലായില്ലേ? ഇത് മറ്റാരും അല്ല, മലയാള സിനിമയിലെ പ്രമുഖ യുവനടിയാണ് ഈ ചിത്രത്തിൽ കാണുന്നത്. മലയാളികളുടെ പ്രിയപ്പെട്ട നടി ഐശ്വര്യ ലക്ഷ്മിയാണ് ഈ ചിത്രത്തിലുള്ളത്. നടിയുടെ ബാല്യകാല ചിത്രമാണ് ഇത്. മലയാളത്തിലെ ഭാഗ്യനായിക എന്നറിയപ്പെടുന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. മോഡലിംഗ് രംഗത്ത് നിന്നാണ് സിനിമയിലേക്ക് താരം വരുന്നത്.

   

ഞങ്ങളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയാണ് നടിയുടെ ആദ്യചിത്രം. എന്നാൽ ഐശ്വര്യയുടെ രണ്ടാമത്തെ സിനിമയായ മായാനദിയാണ് നായികയായി ഐശ്വര്യ ലക്ഷ്മിയെ ഉയർത്തിയത്. എംബിബിഎസ് ബിരുദം നേടിയ നടി ഹൗസ് സർജൻസി ചെയ്തുകൊണ്ടിരിക്കുമ്പോൾ ആണ് സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. ഇതിനോടകം വ്യത്യസ്ത ഭാഷകളിലായി നിരവധി സിനിമകൾ നടി ചെയ്തു.

മോഡലിംഗ് രംഗത്ത് സജീവമായിരുന്ന നടി നിരവധി മാഗസിനുകളുടെ കവർ പേജിലും ഇടം നേടിയിരുന്നു. നടിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകൾ ആണ് വരത്തൻ, വിജയ് സൂപ്പറും പൗർണമിയും, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ബ്രദേഴ്സ് ഡേ, കാണെകാണെ, അർച്ചന 31 നോട്ട്ഔട്ട്‌ തുടങ്ങിയവ. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ ഒപ്പം നായികയായി ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്.

 

ചുരുങ്ങിയ സമയം കൊണ്ട് സിനിമയിലെ കഥാപാത്രങ്ങളെ മികച്ചത് ആക്കി, പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ ഐശ്വര്യ ലക്ഷ്മിക്ക് സാധിച്ചു. ഇപ്പോൾ തമിഴിലും തെലുങ്കിലും തന്റെ ശക്തമായ സാന്നിധ്യം അറിയിക്കാൻ തയാറെടുക്കുകയാണ് ഈ യുവനടി. സമൂഹമാധ്യമങ്ങളിൽ സജീവമായ നടിയെ നിരവധി ആരാധകരാണ് പിന്തുടരുന്നത്. കുമാരി ആണ് നടിയുടെ ഏറ്റവും ഒടുവിലായി മലയാളത്തിൽ റിലീസ് ചെയ്ത സിനിമ.

Leave a Reply

Your email address will not be published. Required fields are marked *