അപ്പാ നമുക്ക് കളിച്ചാലോ…. മകൻ ഇസഹാകുമായി കളിച്ചിരിയുടെ ലോകത്തിൽ ചാക്കോച്ചൻ!! അപ്പയുടെയും മകന്റെയും വീഡിയോ ഒന്നടക്കം ഏറ്റെടുത്ത് മലയാളികൾ. | Chakochan In The World Of Playing With His Son Isaac.

Chakochan In The World Of Playing With His Son Isaac : മികച്ച അഭിനയം കാഴ്ച കൊണ്ട് തന്നെ മലയാളികളുടെ പ്രിയ താരമായി മാറുകയായിരുന്നു നടൻ കുഞ്ചാക്കോ ബോബൻ. മലയാള സിനിമയിൽ ഒന്നര പതിറ്റാണ്ടുകളായി സജീവമായ താരത്തിന്റെ ഓരോ ചിത്രങ്ങളും ആരാധകർക്ക് അത്രയേറെ പ്രിയങ്കരം തന്നെയാണ്. 1997 ഇൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിൽ നായകനായി അരങ്ങേറിയ താരം അൻപതിൽപരം മലയാള ചിത്രങ്ങളിൽ തന്നെയാണ് ഇതിനോടകം തിളങ്ങിയിട്ടുള്ളത്. സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ച് എത്തുന്ന ഓരോ സന്തോഷ വിശേഷങ്ങളും നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

   

താരത്തെ സ്നേഹിക്കുന്നതുപോലെ തന്നെയാണ് മകൻ ഇസഹാക്കിനെയും ആരാധകർ ഇഷ്ടപ്പെടുന്നത്. കൊച്ചു ഇസ കുട്ടന്റെ ഓരോ കുസൃതി കളികളുമായി ചാക്കോച്ചൻ എത്തുമ്പോൾ വളരെ പെട്ടെന്ന് തന്നെയാണ് ആരാധകർ വൈറലാക്കി മാറ്റാറുള്ളത്. നീണ്ട 14 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് കുഞ്ചാക്കോ ബോബൻ പ്രിയ ദമ്പതികൾക്ക് കുഞ്ഞ് ജനിക്കുന്നത്. കുഞ്ഞു താര പുത്രന്റെ ഓമനത്തം തുളുമ്പുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുമ്പോൾ ഇരു കൈകളും നീട്ടിയാണ് മലയാളികൾ ഏറ്റെടുക്കുന്നത്.

2019 ഏപ്രിൽ 17നാണ് കുഞ്ചാക്ക് ഒരു ആൺകുഞ്ഞ് പിറക്കുന്നത്. ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എന്നാണ് കുഞ്ചാക്കോ ബോബൻ കുഞ്ഞിനെ പേര് നൽകിയത്. കുഞ്ഞിനായി കാത്തിരുന്ന വർഷങ്ങളിൽ ഇരുവരും നേരിട്ട് പല മാനസിക ബുദ്ധിമുട്ടുകളും താരങ്ങൾ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞു എത്തിയിരുന്നു. അതുകൊണ്ടുതന്നെ നിലത്ത് പോലും വയ്ക്കാതെയാണ് ചാക്കോച്ചനും പ്രിയയും തന്റെ ഏക മകനെ താലോലിക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത് ചാക്കോച്ചിന്റെ ഒക്കത്ത് കയറിയിരുന്ന് മീശ പിരിച്ചും മൂക്ക് പിടിച്ചും കളിച്ചു രസിക്കുന്ന അപ്പയുടെയും മകന്റെയും രസകരമായ വീഡിയോയാണ്.

 

കൊച്ചു കുട്ടന്റെ വീഡിയോയ്ക്ക് താഴെ അനേകം കമന്റുകൾ തന്നെയാണ് ആരാധകർ പങ്കുവെച്ചുകൊണ്ട് എത്തുന്നത്. എന്റെ സൂപ്പർ ഹീറോയാണ് എന്റെ അപ്പാ. സൂപ്പർ ഹീറോ ആയ അപ്പയോടൊപ്പം ഇസ കുട്ടൻ ഫൈറ്റ് ചെയുകയാണ് എന്നാണ് ആരാധകർ പങ്കുവച്ചെത്തുന്നത്. താരം പോസ്റ്റ് ചെയ്ത ഈ വീഡിയോക്ക് താഴെ അനേകം താരങ്ങളും ആരാധകരും തന്നെയാണ് അപ്പയുടെയും മകന്റെയും സൗഹൃദത്തെക്കുറിച്ച് പറഞ്ഞെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *