ഇസുവിന്റെ കൈ പിടിച്ച് പിറന്നാൾ ആഘോഷിക്കാൻ ചാക്കോച്ചൻ.. വ്യത്യസ്തമായി പിറന്നാൾ ആഘോഷിച്ച് മലയാളികളുടെ പ്രിയനടൻ!! | Birthday Celebration Of Kunchacko Boban.

Birthday Celebration Of Kunchacko Boban : മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. മലയാള സിനിമയിൽ ചോക്ലേറ്റ് ഹീറോ ആയി എത്തി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു ഈ താരം. ചാക്കോച്ചൻ എന്നാണ് നടനെ ആരാധകർ വിളിക്കുന്നത്. ഇന്ന് സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് ആരാധകരെ ഞെട്ടിക്കുകയാണ് ചാക്കോച്ചൻ. ഇപ്പോൾ നടന്റെ ജന്മദിനം ആഘോഷിച്ചതിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. കഴിഞ്ഞദിവസമായിരുന്നു നടന്റെ പിറന്നാൾ.

   

നടന്റെ ജന്മദിനത്തിൽ വ്യത്യസ്തമായ ഒരു ആഘോഷം ആണ് കുടുംബം ഒരുക്കിയത്. ഇത്തവണ ചാക്കോച്ചൻ പിറന്നാൾ ആഘോഷിച്ചത് കണ്ണൂരിൽ ആണ്. കണ്ണൂരിലെ സ്വകാര്യ റിസോർട്ടിൽ ആണ് നടന് വേണ്ടി ആഘോഷങ്ങൾ ഒരുകിയിരുന്നത്. പിറന്നാൾ ആഘോഷങ്ങളുടെ വീഡിയോ ആണ് നടൻ ഇപ്പോൾ ആരാധകർക്ക് മുന്നിൽ പങ്കുവെക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ആരാധകർ ഏറ്റെടുക്കുകയിരുന്നു.

വേദിയിലേക്ക് മകൻ ഇസഹാക്കിന്റെ ഒപ്പം ആണ് കുഞ്ചാക്കോ ബോബൻ എത്തിയത്. ഭാര്യ പ്രിയയും അടുത്ത സുഹൃത്തുക്കളും നടന്റെ ഒപ്പം ഉണ്ടായിരുന്നു. വളരെ മനോഹരമായി അലങ്കരിച്ച വേദിയിൽ വച്ചാണ് നടൻ കേക്ക് മുറിച്ചത്. ചുറ്റും മെഴുകുതിരികൾ കൊണ്ടും വിവിധ നിറത്തിലുള്ള പൂക്കൾ കൊണ്ടും അലങ്കരിച്ച അതിമനോഹരമായ വേദി ആയിരുന്നു പിറന്നാൾ ആഘോഷിക്കാൻ ഒരുക്കിയത്. മനോഹരമായ തീമിൽ തയ്യാറാക്കിയ കേക്കും ഒരുക്കിയിരുന്നു.

 

പ്രിയയുടെയും ഇസാഹാക്കിന്റെയും ഒപ്പം ആണ് കുഞ്ചാക്കോ ബോബൻ കേക്ക് മുറിച്ചത്. തുടർന്ന് മകൻ ഇസഹാക്ക് നടന് സ്നേഹചുംബനം നൽകുന്നതായി കാണാം. വിഡിയോയിൽ വളരെ അധികം സന്തോഷത്തോടെ ആണ് നടനെ കാണാൻ സാധിക്കുക. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോക്ക് ഒപ്പം മനോഹരമായ ഒരു കുറിപ്പും നടൻ പങ്കുവെക്കുന്നുണ്ട്. നിരവധി ആരാധകരാണ് നടന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് കമന്റ്‌ ചെയ്തത്.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

Leave a Reply

Your email address will not be published. Required fields are marked *