ലിവർ സിറോസിസ് അഥവാ കരൾ വീക്കം എന്ന രോഗം ഇന്ന് നമ്മുടെ സമൂഹത്തിൽ പൊതുവായി കണ്ടുവരുകയാണ്. ഈയൊരു അസുഖത്തിൽ നിന്ന് എങ്ങനെ നമുക്ക് മറികടക്കുവാനായി സാധിക്കും എന്ന് നോക്കാം. ഈ ഒരു അസുഖത്തിന്റെ തുടക്കത്തിൽ തന്നെ കരൾ സംബന്ധമായ രോഗം ആയിട്ടില്ല ആരംഭിക്കുന്നത്. എപ്പോഴും ഫാറ്റി ലിവർ എന്ന് പറയുന്ന വളരെ ചെറിയ ഒരു അവസ്ഥയിലൂടെ തുടങ്ങി കരളിൽ വരുന്ന അവസ്ഥയിലൂടെ മൂർജിച്ചിട്ടാണ് സിറോസിലേക്ക് എത്തിപ്പെടുന്നത്.
ഫാറ്റി ലിവറിൽ തുടങ്ങി സിറോസിലേക്ക് എത്തുന്നതുവരെ ചിലപ്പോൾ ഒരു പത്ത് വർഷങ്ങൾ ചിലആളുകളിൽ കടന്നു പോയിരിക്കാം. അത് നമ്മൾ അറിയാതെ പോകുന്നു. ഈ ഒരു അസുഖം എന്ന് പറയുന്നത് വളരെ ഗുരുതരമായ ഒന്ന് തന്നെയാണ്. സിറോസിസ് ഉണ്ടാക്കാനുള്ള പ്രധാന കാരണം എന്താണ് എന്ന് നോക്കാം. മദ്യപാനമാണ് ഈ ഒരു അസുഖത്തിന്റെ പ്രധാന കാരണം എന്ന് പറയുന്നത്. നൂറിൽ 95 ശതമാനത്തോളം മദ്യപാനം കൊണ്ടാണ് വരുന്നത്.
എന്നാൽ ഇന്ന് ആൽക്കഹോളുകളുടെ ഉപയോഗമില്ലാതെ പോലും കരൾ വീക്കം ഉണ്ടാക്കുന്നു. അതായത് പൊണ്ണത്തടി മൂലവും, ഷുഗർ സംബന്ധമായുള്ള ആളുകളിൽ ലിവറിൽ കുഴപ്പ് തിങ്ങി കൂടി കൊണ്ട് സിറോസിലേക്ക് ആകുന്ന അവസ്ഥ. അതുപോലെതന്നെ മറ്റൊന്നാണ് ഓട്ടോ ഇമ്മ്യൂൺ ലിവർ ഡിസീസ്. അതായത് ശരീരത്തിലെ ചില അവയവങ്ങൾക്കെതിരെ ആന്റി ബോഡികൾ ഉത്പാദിപ്പിച്ച് കൊണ്ട് ഒരു പ്രത്യേക അവയവങ്ങളെ കേടാക്കുക.
അതുപോലെതന്നെ ലിവറിനകത്ത് ചില മൂലകങ്ങൾ അതായത് അയൺ, കോപ്പർ എന്നിവ അടിഞ്ഞുകൂടി ലിവറിനെ കേടുകൾ ഉണ്ടാകുന്ന ഒരു അവസ്ഥ. സിറോസസിന്റെ ഏറ്റവും വലിയ ഒരു ലക്ഷണം എന്ന് പറയുന്നത് അതിന് പ്രത്യേകമായിട്ടുള്ള സിംറ്റംസ് ഒന്നുംതന്നെയില്ല എന്നാണ്. അതുകൊണ്ട് തന്നെ ഈ രോഗം കണ്ടുപിടിക്കുവാൻ പലപ്പോഴും താമസിച്ചു പോകുന്നു. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs