You Can Also Eat Fruits Like This : അവിലും പഴവും കൊണ്ട് നല്ല അടിപൊളി സ്നാക്സ്ന്റെ റസീപ്പിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. വൈകുന്നേരങ്ങളിലൊക്കെ ചായയുടെ കൂടെ വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കുവാൻ പറ്റുന്ന ഒരു സ്നാക്സ് ആണ് ഇത്. ടേസ്റ്റിയും ഹെൽത്തിയുമായുള്ള ഈ പലഹാരം എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഈ ഒരു പലഹാരം തയ്യാറാക്കുവാനായി ഒരു കപ്പ് അവിൽ ചൂടായ പാനിൽ ഇട്ട് വറുത്ത് എടുക്കാവുന്നതാണ്.
ഒരുപാട് കളർ മാറാൻ നിൽക്കണ്ട ഒന്ന് ക്രിസ്പിയായി വന്നാൽ ഗ്യാസ് ഓഫ് ആക്കാവുന്നതാണ്. ശേഷം നമുക്ക് ആവശ്യമായി വരുന്നത് രണ്ട് അച്ച് ശർക്കരയാണ്. ഏകദേശം ഒരു 150 ഗ്രാം ശർക്കരയാണ് നമുക്ക് ആവശ്യമായി വരുന്നത്. ഇതിലേക്ക് അല്പം വെള്ളം കൂടി ചേർത്ത് ശർക്കര ഉരുക്കി എടുക്കാവുന്നതാണ്. ഇനി നമ്മൾ നേരത്തെ വറുത്തുവച്ച അവിൽ മിക്സിയുടെ ജാറിലിട്ട് നല്ലതുപോലെ പൊടിച്ച് എടുക്കാവുന്നതാണ്.
മറ്റൊരു പാനലിലേക്ക് രണ്ട് ടേബിൾസ്പൂൺ നെയ്യ് ചേർത്തു കൊടുക്കാം. നല്ലതുപോലെ ചൂടായി വരുമ്പോൾ ഇതിലേക്ക് ഒരു നേന്ത്രപ്പഴം ചെറിയ കഷണങ്ങളാക്കി നുറുക്കിയത് ചേർത്തു കൊടുക്കാം. ഇനി ഇത് നല്ലതുപോലെ നെയിലിട്ട് ഇളക്കി വേവിച്ച് എടുക്കാവുന്നതാണ്. ഇതിലേക്ക് കശുവണ്ടിയും അണ്ടിപ്പരിപ്പും അതുപോലെതന്നെ അരകപ്പ് നാളികെരവും ചേർക്കാം.
നല്ലതുപോലെ ഇളക്കി യോജിപ്പിക്കാവുന്നതാണ്. നേരത്തെ ഉരുക്കിയെടുത്ത് ശർക്കര പാനീയം പഴത്തിലേക്ക് ചേർത്തുകൊടുക്കാവുന്നതാണ്. നല്ലതുപോലെ യോജിപ്പിച്ച് എടുത്തതിനുശേഷം കുറച്ച് ഏലക്കായ കൂടിയും ചേർക്കാം. ഇനി ഇതിലേക്ക് പൊടിച്ചുവെച്ച അവലും കൂടിയും ചേർക്കാം. തുടർന്ന് ഇനി എന്താണ് ചെയ്യേണ്ടത് എന്ന് അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kannur kitchen