ചെമ്മീൻ അച്ചാർ വാങ്ങുവാനായി ഇനി കടയിലേക്ക് പോകേണ്ട ആവശ്യമില്ല…. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വീടുകളിൽ തയ്യാറാക്കി എടുക്കാവുന്നതാണ്.

ചെമ്മീൻ അച്ചാറാണ് ഇന്ന് നമ്മൾ തയ്യാറാക്കി എടുക്കുന്നത്. ചെമ്മീൻ അച്ചാർ എന്ന് പറയുമ്പോഴേക്കും നമ്മുടെ വായിൽ കൊതി ഊറുകയാണ് അത്രയും രുചിയാണ് അച്ചാർ. നിങ്ങൾ കടയിൽ നിനോക്കെ വില കൊടുത്ത് വാങ്ങിയാലും ഈ ഒരു രുചിയിൽ നിങ്ങൾക്ക് ചെമ്മീൻ അച്ചാർ കിട്ടില്ല അത്രയും പൊളിയാണ്. എങ്ങനെയാണ് രുചിയെറിയ ചെമ്മീൻ അച്ചാർ ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ചെമ്മീൻ നന്നാക്കി എടുത്ത് വൃത്തിയാക്കി എടുക്കാവുന്നതാണ്. ഇനി ഇതിലേക്ക് അല്പം മുളകുപൊടിയും, മഞ്ഞൾപ്പൊടിയും, ഒരു നുള്ള് പച്ച വെളിച്ചെണ്ണയും കൂടി ചേർത്തു കൊടുക്കാം.

   

ശേഷം പാകത്തിനുള്ള ഉപ്പ് ഇട്ട് ഇതെല്ലാം കൂടി ഒന്ന് കൈകൊണ്ട് തിരുമ്പിയെടുത്ത് അല്പം നേരം റസ്റ്റ് ആയി മാറ്റിവയ്ക്കാം. അതിനുശേഷം ഒരു പാനലിലേക്ക് അഞ്ച് ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് നമ്മൾ തയ്യാറാക്കി വെച്ച ചെമ്മീൻ ഇട്ടുകൊടുത്ത് നല്ല രീതിയിൽ ഫ്രൈ ചെയ്തെടുക്കാവുന്നതാണ്. ട്രൈ ചെയ്ത് വരുന്ന സമയം കൊണ്ട് തന്നെ നമ്മുടെ ചെമ്മീൻ നല്ല രീതിയിൽ ഒന്ന് ബന്ധു വരണം. നല്ല രീതിയിൽ ഫ്രൈ ആയി വന്നതിനുശേഷം നമുക്ക് എണ്ണയിൽ നിന്ന് ചെമ്മീൻ ഓരോന്നായി മാറ്റിയെടുക്കാവുന്നതാണ്.

ഇനി നമുക്ക് അച്ചാറിന് ആവശ്യമായുള്ള സാധനങ്ങൾ എല്ലാം റെഡിയാക്കി എടുക്കാം. അതിനായി ഒരു പാത്രത്തിലേക്ക് അല്പം നല്ലെണ്ണ ഒഴിച്ച് കൊടുക്കാം എണ്ണ നല്ല രീതിയിൽ ചൂടായി വരുമ്പോൾ അതിലേക്ക് അരച്ചെടുത്ത ഇഞ്ചി പേസ്റ്റ് വെളുത്തുള്ളി പേസ്റ്റും ചേർത്തു കൊടുക്കാം. ഇത് നല്ല രീതിയിൽ വഴറ്റി വന്നതിനുശേഷം അതിലേക്ക് അല്പം കറിവേപ്പില, മഞ്ഞപ്പൊടിയും, മുളകുപൊടിയും എന്നിവ ചേർത്ത് നല്ല രീതിയിൽ വഴറ്റിയെടുക്കാം. ശേഷം ഒരു ടീസ്പൂൺ ഉലുവ പൊടിയും മുക്കാൽ ടീസ്പൂൺ കായം പൊടിയും ചേർക്കാം. നന്നായി ഒന്ന് ഇളക്കി എടുക്കാവുന്നതാണ്. അച്ചാറിന് ആവശ്യമായ ഉപ്പും കൂടിയും ഇതിലേക്ക് ചേർക്കാവുന്നതാണ്.

 

നമ്മൾ ഫ്രൈ ചെയ്തെടുത്ത് വച്ച ചെമ്മീൻ ഇതിലേക്ക് ചേർത്തു കൊടുക്കാം. ശേഷം ഇതിലേക്ക് ഒരു അര കപ്പ് വെള്ളം ചേർത്ത് നല്ല രീതിയിൽ ഒന്ന് ഇളക്കി എടുക്കാവുന്നതാണ്. ഒരുപാട് നാളുകൾ വരെ കേടുകൂടാതെ നല്ല ടേസ്റ്റിൽ കിട്ടുവാനായി ഒരു നുള്ള് വിനാഗിരിയും കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാം. നല്ല നാടൻ സ്റ്റൈൽ കൊതിയൂറുന്ന ചെമ്മീൻ അച്ചാർ റെഡിയായി കഴിഞ്ഞു. നിങ്ങൾ ഉണ്ടാക്കി നോക്കി ഇഷ്ടമാവുകയാണെങ്കിൽ കമന്റ് ബോക്സിൽ മറുപടി പറയാൻ മറക്കരുത് ട്ടോ.

Leave a Reply

Your email address will not be published. Required fields are marked *