Tomato Roast Can Be Prepared : രാവിലെ ദോശയുടെ കൂടെയും ചോറിന്റെ കൂടെയുമൊക്കെ കഴിക്കുവാൻ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കുവാൻ സാധിക്കുന്ന ഒരു വിഭവമാണ് തക്കാളി റോസ്റ്റ്. എന്ന പിന്നെ തക്കാളി റോസ്റ്റ് തയ്യാറാക്കി എടുത്താലോ. രാവിലെ കറികൾ ഒന്നുമില്ലെങ്കിലും നമുക്ക് വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു റെസിപ്പി ആണ്. അപ്പോൾ എങ്ങനെയാണ് ഈ ഒരു തക്കാളി റോസ്റ്റ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
തക്കാളി റോസ്റ്റ് തയ്യാറാക്കി എടുക്കുവാനായി ഒരു മൺചട്ടി അടുപ്പമേൽ വയ്ക്കുക. എന്നിട്ട് രണ്ട് ടേബിൾ സ്പൂൺ ഓളം എണ്ണ ഒഴിക്കാം. എണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ അതിലേക്ക് അര ടേബിൾസ്പൂൺ കടുക് ചേർത്ത് ഒന്ന് പൊട്ടിച്ച് എടുക്കാം. ശേഷം ഇതിലക്ക് രണ്ടു നുള്ള് ഉലുവ ചേർക്കുക. ഉലുവ ചുവന്ന വരുമ്പോൾ ഇതിലേക്ക് ഒരു വലിയ വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, സബോള, പച്ച മുളക്, കറിവേപ്പില എന്നിവ ചേർത്ത് നല്ലതുപോലെ ഒന്ന് വഴറ്റി എടുക്കാവുന്നതാണ്.
വെജിറ്റബിൾസ് വഴറ്റി വന്നതിനു ശേഷം ഇതിലേക്ക് തക്കാളി ചേർക്കാം. എന്നിട്ട് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്ത് എടുക്കാം. ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും കൂടിയും ചേർത്ത് നേരം മൂടിവെച്ച് ഒന്ന് വേവിച്ച് എടുക്കാവുന്നതാണ്. തക്കാളിയൊക്കെ നല്ലതുപോലെ വെന്തുടഞ്ഞ് വന്നിട്ടുണ്ട് ഇനി ഇതിലേക്ക് മുളകുപൊടിയും മഞ്ഞപ്പൊടിയും ചേർത്ത് നല്ലതുപോലെ ഇളക്കി കൊടുക്കാം.
പച്ചമണം വിട്ട് മാറുന്നതുവരെ ചെറിയതോതിൽ ഒന്ന് ഇളക്കി കൊടുക്കാവുന്നതാണ്. വീടും ഇതൊന്ന് അടച്ചുവെച്ച് ഒരു മൂന്നു മിനിറ്റ് നേരം ഒന്നും കൂടി വേവിച്ച് എടുക്കാം. ഇത്രയുളൂ നമ്മുടെ തക്കാളി റോസ്റ്റ് റെഡിയായിക്കഴിഞ്ഞു. നല്ല സ്വാദോട് കൂടിയുള്ള ഈ തക്കാളി റോസ്റ്റ് നിങ്ങൾ കഴിച്ചു നോക്കൂ. അപാര ടേസ്റ്റ് തന്നെയാണ് കേട്ടോ. Credit : Kannur kitchen