നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല സ്വാദിൽ പഞ്ഞി പോലെയുള്ള അപ്പം തയ്യാറാക്കാം…

വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒരു റെസിപ്പി ആണ്  ഇന്ന് നമ്മൽ  തയ്യാറാക്കി എടുക്കുന്നത്. ഒരുപക്ഷേ ആരും തന്നെ തയ്യാറാക്കി നോക്കാത്ത ഒരു കിടിലൻ പലഹാരം തന്നെയാണ് ഇത്. നുറുക്ക് ഗോതമ്പ് ഉപയോഗിച്ച് എങ്ങനെ അപ്പം ഉണ്ടാക്കാം എന്നാണ് എന്ന് നിങ്ങളോടുമായി പങ്കുവെക്കുന്നത്. സാധാരണ ഗോതമ്പ് ഉപയോഗിച്ച് കഞ്ഞി പായസം, ഉപ്പുമാവ് എന്നിങ്ങനെയാണ് നമ്മൾ തയ്യാറാക്കി എടുക്കാറുള്ളത്. അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായി മുറുക്ക് ഗോതമ്പ് ഉപയോഗിച്ച് വെള്ളപ്പം പോലെ നല്ല ടേസ്റ്റിയും ഹെൽത്തിയുമായ അപ്പമാണ് നുറുക്ക് ഗോതമ്പ് വെച്ച് തയ്യാറാക്കിയെടുക്കുന്നത്.

   

എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒന്നര കപ്പ് ഗോതമ്പ് എടുക്കുക. സാധാരണ ഉപ്പുമാവ് ഒക്കെ ഉണ്ടാക്കുവാൻ എടുക്കുന്ന അതേ ഗോതമ്പ് തന്നെയാണ് അപ്പം തയ്യാറാക്കുവാനായി ഉപയോഗിക്കുന്നത്. തന്നെ ഒരു മൂന്നാലു പ്രാവശ്യം നല്ല രീതിയിൽനുറുക്ക് ഗോതമ്പ് കഴുകിയെടുക്കാവുന്നതാണ്. കേട്ടതിനു ശേഷം ഒരു അരമണിക്കൂർ നേരം വെള്ളത്തിൽ കുതിരാൻ വെക്കാം. കുതിർന്ന നുറുക്ക് ഗോതബ് നല്ല രീതിയിൽ അരച്ചെടുക്കാവുന്നതാണ്.

മിക്സിയുടെ ജാറിൽ  ഒരു പകുതി നാളികേരവും ഒരു കാൽ കപ്പ് ചോറും അര ടീസ്പൂൺ ചേർക്കാം വിഷപ്പാകത്തിന് വെള്ളം ഒഴിച്ച് മാവ് അരച്ചെടുക്കാവുന്നതാണ്. അരച്ചെടുത്ത ഈ മാവ് ഒരു നാലുമണിക്കൂർ നേരം റെസ്റ്റ് ആയി നീക്കിവെക്കാം. മാവലം നല്ല രീതിയിൽ പൊങ്ങി വന്നിട്ടുണ്ടാകും. അല്പം ഒപ്പം പഞ്ചസാരയും ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കാം.

 

ശേഷം പാൻ നല്ല രീതിയിൽ ചൂടായി വരുമ്പോൾ ഓരോന്നായി അപ്പം ചുട്ടെടുക്കാവുന്നതാണ്. ഗോതമ്പ് കൊണ്ടുള്ള അപ്പം നല്ല അടിപൊളിയായി തയ്യാറാക്കുവാൻ സാധിക്കും. സാധാരണ വെള്ളപ്പം പോലെ തന്നെ നല്ല സോഫ്റ്റായി അപ്പം കിട്ടും. വെറും അരമണിക്കൂറിനുള്ളിൽ തന്നെ കുതിർത്ത് മാവ് അരച്ചെടുക്കാവുന്നതാണ്. ഈ ഒരു ഗോതമ്പ് കൊണ്ടുള്ള അപ്പം ഉണ്ടാക്കിയിട്ട് നിങ്ങളുടെ അഭിപ്രായം എന്താണെങ്കിലും കമന്റ് ബോക്സിൽ അറിയിക്കാൻ മറക്കരുത് കേട്ടോ.

Leave a Reply

Your email address will not be published. Required fields are marked *