പ്രഷർകുക്കറിൽ നല്ല തുമ്പപ്പൂ പോലുള്ള ചോറ് ഉണ്ടാക്കിയെടുക്കാം… അതും നിസ്സാര സമയം കൊണ്ട് തന്നെ.

പ്രഷർ കുക്കറിൽ വളരെ പെട്ടെന്ന് ചോറ് തയ്യാറാക്കാൻ സാധിക്കും. പശ പശപ്പോ ഒട്ടിപ്പിടുത്തമോ ഒന്നും ഇല്ലാതെ. എങ്ങനെയാണ് നല്ല വേറിട്ട രീതിയിൽ ചോറ് കിട്ടുക എന്ന് നോക്കാം. പുറത്തൊക്കെ പഠിക്കാൻ പോകുന്ന കുട്ടികൾക്കൊക്കെ വളരെ എളുപ്പത്തിൽ നല്ല രീതിയിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു ടിപ്പാണ് ഇത്. അതിനായി ഒരു അര കിലോ അരി എടുക്കാം. കുക്കറിൽ ചോറ് വയ്ക്കുകയാണെങ്കിൽ അല്പം വേവ് കൂടിയ അരി ഉപയോഗിച്ച് ചോറ് വയ്ക്കുന്നതാണ് നല്ലത്.

   

അരി തെളിയുന്നത് വരെ നല്ല രീതിയിൽ ഒന്ന് കഴുകിയെടുക്കാൻ ആദ്യം തന്നെ. കഴുകിയെടുത്ത അരി കുക്കറിൽ ഇടാം. അഞ്ച് കിലോന്റെ കുക്കറിൽ അര കിലോ അരി ഈ ഒരു കുക്കറിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും. കുക്കറിന്റെ ഒരു ഇഞ്ച് കുറച്ച് ബാക്കി മുഴുവൻ വെള്ളം നിറയ്ക്കാവുന്നതാണ്. ശേഷം കുക്കർ അടച്ചുവെച്ച് അടുപ്പത്ത് വയ്ക്കാം. ഹൈ ഫ്ലെയിമിൽ വച്ചാണ് ആദ്യത്തെ ഒരു വിസിൽ അടിച്ചെടുക്കേണ്ടത്. വെള്ളം കുക്കറിൽ നിറയെ ഒഴിച്ചത് കൊണ്ട് വെള്ളം കുക്കറിൽ കൂടി പതഞ്ഞുപോകും എന്ന ഭയമൊന്നും വേണ്ട.

ഒരു വിസിൽ അടിച്ചതിനുശേഷം ഗ്യാസ് ഓഫ് ആക്കാവുന്നതാണ്. ഇനി നമുക്ക് കുക്കറിൽ ഗ്യാസ് കളയാതെ കുക്കറിൽ തന്നെ ഇരുന്നു പോകുന്നത് വരെ വെയിറ്റ് ചെയ്യാം. നല്ല വേവുള്ള അരി ആയതുകൊണ്ട് തന്നെ കുക്കറിൽത്തെ ആ ഒരു എയറിൽ ഇരുന്ന് തന്നെ ചോറ് ആയി കിട്ടും. ഗ്യാസ് എല്ലാം പോയതിനു ശേഷം കുക്കർ ഓപ്പൺ ചെയ്തു നോക്കൂ. നല്ല പാകത്തിനുള്ള നീയോടുകൂടി ചോറ് വെന്ത് വന്നിട്ടുണ്ട്. ഇനി ചോറ് വാർത്ത്‌ വക്കാം. നമ്മുടെ ചോറ് റെഡിയായിക്കഴിഞ്ഞു.

 

ഒരു വറ്റിൽ പോലും വിട്ടു പിടക്കാതെ ഈയൊരു മാർഗത്തിലൂടെ ചോറ് തയ്യാറാക്കി എടുക്കാൻ സാധിക്കും. ഇനി ഈ ചോറ് മറ്റൊരു പാത്രത്തിൽ പകർന്നു വയ്ക്കണമെന്ന് ഉണ്ടെങ്കിൽ അങ്ങനെ വയ്ക്കാവുന്നതാണ്. ചോറ് നല്ല പെർഫെക്റ്റ് ആയി കിട്ടുവാൻ കുക്കറിൽ നമ്മൾ ഒഴിക്കുന്ന വെള്ളത്തിന്റെ അളവിലാണ് കാര്യം ഇരിക്കുന്നത്. ഈയൊരു ടിപ്പ് പ്രകാരം ചോറ് കുക്കറിൽ തയ്യാറാക്കി നോക്കൂ. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *