നാടൻ രുചിക്കൂട്ടിൽ നല്ല പഞ്ഞി പോലെ മൃതുവേറിയ വട്ടേപ്പം തയ്യാറാക്കാം… ഉണ്ടാക്കി നോക്കാൻ മറക്കല്ലേ കേട്ടോ.

ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കി എടുക്കുന്നത് തലമുറകളായി കൈമാറി വന്ന പാരമ്പര്യത്തിന്റെ രുചിക്കൂട്ടാണ്. അത്രയും രുചി വിളമ്പിയ ഒരു പലഹാരം തന്നെയാണ് വട്ടേപ്പം. എങ്ങനെയാണ് ഈ ഒരു വട്ടേപ്പം ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി നിങ്ങൾ വട്ടേപ്പം തയ്യാറാക്കാൻ ഉപയോഗിക്കുന്ന പച്ചരി വെള്ളത്തിൽ ഇട്ട് കുതിർത്തി എടുക്കുക. ചുരുങ്ങിയത് മൂന്നുമണിക്കൂർ നേരമെങ്കിലും വെള്ളത്തിലിട്ട് കുതിർത്തേണ്ടതാണ്.

   

ഇനി നമുക്ക് ഇതിനാവശ്യമായി വരുന്നത് ചിരകിയെടുത്തത്, ഒരു സ്പൂൺ ഈസ്റ്റ്, ഏലക്കായ പഞ്ചസാരയും ഉപ്പും ആവശ്യത്തിന്. നാലുകരത്തിന്റെ വെള്ളം കൂടി ഒഴിഞ്ഞു അതും കൂടിയും ഈ ഒരു മാവ് അരച്ചെടുക്കുമ്പോൾ ചേർക്കാവുന്നതാണ്. വട്ടേപ്പം ഉണ്ടാക്കുവാൻ വേണ്ടി ഏറ്റവും ആദ്യം ചെയ്യേണ്ടത് കുതിർത്തു വച്ചിരിക്കുന്ന പച്ചരി കുറച്ച് അരി മിക്സിയുടെ ജാറിൽ ഇട്ട് അല്പം വെള്ളം ഒഴിച്ച് നന്നായി അടിച്ചു എടുക്കാവുന്നതാണ്.

അടിച്ചെടുത്ത മാവ്നമുക്ക് മറ്റൊരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് കുറുക്കി എടുക്കാവുന്നതാണ്. മാവ് കുറുക്കിയിട്ട് ചേർക്കുന്നത് എന്തിനാണെന്ന് വെച്ചാൽ വട്ടേപ്പം കിട്ടുവാൻ വേണ്ടിയാണ്. കുറുക്കി എടുത്തിരിക്കുന്ന മാവ് ചൂടാറി വരുമ്പോൾ ബാക്കി ഇരിക്കുന്ന പച്ചരിയും തേങ്ങയും എല്ലാം കൂടി വെള്ളവും ചേർത്ത് നന്നായി അരച്ച് എടുക്കാം.

 

മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കാവുന്നതാണ്. ഇനി ഇതിലേക്ക് അല്പം പഞ്ചസാരയും ഒരു അല്പം ഈസ്റ്റും ചേർത്ത് യോജിപ്പിച്ച് മാവിലേക്ക് ചേർക്കാവുന്നതാണ്. ഇനി നമുക്ക് ഈ ഒരു മാവ് മൂടിവയ്ക്കാം. രണ്ടു മണിക്കൂറിനു ശേഷം തുറന്നു നോക്കുമ്പോൾ നല്ല രീതിയിൽ മാവ് പൊന്തി വന്നിരിക്കുന്നതായി കാണാം. ഇനി വട്ടേപ്പം തയ്യാറാക്കി എടുക്കുന്ന കിണ്ണത്തിൽ അല്പം നെയ്യ് തടവി കൊടുത്ത് മാവ് ഓരോ ഒഴിച്ച് ആവി കേറ്റി വട്ടേപ്പം തയ്യാറാക്കാവുന്നതാണ്. ഈയൊരു ടിപ്പ് പ്രകാരം നിങ്ങൾ ഉണ്ടാക്കി നോക്കൂ തനി നാടൻ രീതിയിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *