ഇന്നിവിടെ തയ്യാറാക്കി എടുക്കുന്നത് നീർദോശയും കടല മസാലയും ആണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ കഴിയുന്ന കിടിലൻ ബ്രേക്ക് ഫാസ്റ്റ് വിഭവം തന്നെയാണ് നീർദോശ. ഈയൊരു ദോശയോടുകൂടെ സൈഡ് ഡിഷ് ആയിട്ട് വെള്ളക്കടല കറിയും കൂടിയാണ് തയ്യാറാക്കുന്നത്. അതിനായി നീർദോശ തയ്യാറാക്കുവാനായി ഒരു കപ്പ് ഇഡ്ഡലി റൈസ് വെള്ളത്തിൽ കുതിർത്തുവാൻ വയ്ക്കാം. അതുപോലെതന്നെ കടല മസാലയ്ക്കായി നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് കടല വെള്ളത്തിൽ കുതിർത്താം.
നമുക്ക് ആദ്യം കടല മസാല തയ്യാറാക്കി എടുക്കാം അതിനായി ഒരു കപ്പ് വെള്ളക്കടല കുതിർത്തി എടുത്തതിനുശേഷം കുക്കറിൽ ഇട്ട് ഒന്ന് വേവിച്ച് എടുക്കാവുന്നതാണ്. കടല വേവുന്ന സമയം കൊണ്ട് തന്നെ നമുക്ക് മസാലയ്ക്ക് വേണ്ടിയുള്ള സാധനങ്ങൾ തയ്യാറാക്കി എടുക്കാം. മസാല കൂട്ടുകളെല്ലാം റെഡിയാക്കിയതിനു ശേഷം ഒരു പാനലിലേക്ക് അല്പം സബോള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് നല്ല രീതിയിലും വഴറ്റി എടുക്കാം. നല്ല രീതിയിൽ വഴറ്റി വരുമ്പോൾ നമ്മുടെ കറിക്ക് ആവശ്യമായ മസാല കൂട്ടുകൾ ചേർക്കാവുന്നതാണ്.
പൊടിയുടെ പച്ചമണം വിട്ട് മാറുന്നത് വരെ ഇത് നല്ല രീതിയിൽ ഇളക്കി കൊടുക്കണം. ശേഷം വേവിച്ചെടുത്ത കടല ഇതിലേക്ക് ചേർത്ത് നല്ല രീതിയിൽ ഒന്ന് കുക്ക് ചെയ്തെടുക്കാവുന്നതാണ്. ഇനി നമുക്ക് നീർദോശ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഒരു കപ്പ് ഇഡലി റൈസ് ചേർത്തു കൊടുത്ത് ഒരു കപ്പ് നാളികരവും ചേർത്ത് നല്ല രീതിയിൽ അരച്ചെടുക്കാവുന്നതാണ്. ഇനി ഈ ഒരു മാവ് പൊങ്ങുവാനായി വെക്കേണ്ട ആവശ്യമൊന്നുമില്ല. ഉടൻ തന്നെ നമുക്ക് ദോശ ചട്ടിയിലേക്ക്ഒഴിച്ച് ഓരോ ദോശയായി ഉണ്ടാക്കിയെടുക്കാവുന്നതാണ്.
ഇത്രയേ ഉള്ളൂ വളരെ പെട്ടെന്ന് തന്നെ നല്ല സ്വാദിഷ്ടമായ നീർദോശയും മസാല കടലക്കറിയും നമുക്ക് തയ്യാറാക്കാം ഈ ഒരു മാർഗ്ഗത്തിലൂടെ. നിങ്ങളെല്ലാവരും ചെയ്തു നോക്കി നിങ്ങൾക്ക് ഇഷ്ടമാവുകയാണെങ്കിൽ കമന്റ് ബോക്സിൽ മറുപടി പറയാൻ മറക്കരുത് കേട്ടോ. അത്രയും രുചികരമായി എല്ലാവരെയും കൊതിപ്പിക്കുന്ന ഒരു കിടിലൻ റെസിപ്പി തന്നെയാണ് ഇത്.