ഒരിക്കലെങ്കിലും ഈ ഒരു മെത്തേഡിൽ മീൻ പൊരിച്ചു കഴിച്ച് നോക്കൂ…. രുചി കിടിലൻ തന്നെ.

നല്ല ടേസ്റ്റി ആയിട്ടുള്ള ഫിഷ് ഫ്രൈ ഉണ്ടാക്കിയാലോ. ഈ ഒരു ഫിഷ് ഫ്രൈ നിങ്ങൾക്ക് അത്രയും ഇഷ്ടപ്പെടും. ഇതിന്റെ സ്വാദ് അപാരം തന്നെയാണ്. ഏതു മീൻ വേണമെങ്കിലും ഈ ഒരു രീതിയിൽ പൊരിച്ച് എടുക്കാവുന്നതാണ്. നല്ല ടേസ്റ്റും അതുപോലെ തന്നെ നല്ല മണവും കൂടിയുള്ള ഈ ഫിഷ് ഫ്രൈ എങ്ങനെ റെഡിയാക്കി എടുക്കാം എന്ന് നോക്കാം. അതിനായി ഒരു പാനിലേക്ക് നല്ല എരിവുള്ള മുളകുപൊടി ചേർത്ത് കൊടുക്കാം.

   

നമുക്ക് ഇതിലേക്ക് ആവശ്യമായി വരുന്നത് അല്പം കളർ കിട്ടാൻ വേണ്ടി ഒരു മൂന്ന് ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി ചേർക്കാം. അതുപോലെതന്നെ ഒന്നര ടേബിൾസ്പൂൺ മല്ലിപ്പൊടി, മുക്കാൽ ടീസ്പൂൺ പെരുംജീരകം, അര ടീസ്പൂൺ ഗരം മസാല, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു കുരുമുളകുപൊടി ആവശ്യത്തിനുള്ള ഉപ്പ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് നല്ല മിക്സ് ചെയ്ത് എടുക്കാവുന്നതാണ്.  ഇനി രണ്ട് ടീസ്പൂൺ അളവിൽ ഓയിലും കൂടി ചേർത്ത് നല്ല രീതിയിൽ യോജിപ്പിച്ച് എടുക്കാം.

ഒരു കിലോ മീനിൻ ചേർക്കേണ്ട മസാലയുടെ അളവാണ് ഇതിൽ നൽകിയിരിക്കുന്നത്. ഇനി മസാല മീനിൽ നല്ല രീതിയിൽ തേച്ച് പിടിപ്പിക്കാം. എല്ലാം കഷ്ണങ്ങളിലും മസാല തേച്ച് പിടിപ്പിച്ചതിനു ശേഷം തന്നെ ഫ്രൈ ചെയ്തെടുത്താൽ അതിന്റെ ടേസ്റ്റ് നമുക്ക് കിട്ടില്ല. ഇത് ഒരു ഒന്നൊന്നര മണിക്കൂർ നേരം ഫ്രിഡ്ജിൽ റെസ്റ്റിനായി നീക്കി വയ്ക്കാം. ശേഷം ഒന്നരമണിക്കൂർ കഴിഞ്ഞ് ഇതൊന്നും ഫ്രൈ ചെയ്ത് എടുത്താൽ മാത്രം മതി.

 

എ മീൻ ഫ്രൈ ചെയ്യുന്നതിന് മുമ്പ് അടിപ്പിടിക്കാതിരിക്കാൻ ആയി അല്പം കടുക് ഇട്ടുകൊടുക്കുകയാണെങ്കിൽ അത് അടി പിടിക്കുകയില്ല. ഇനി ഒരുത്തണ്ട് കറിവേപ്പിലയും കൂടിയും എണ്ണയിലേക്ക് ഇട്ടു കൊടുക്കാം. ഒരു സൈഡ് നന്നായി മൊരിഞ്ഞു വന്നതിനുശേഷം മാത്രം മറ്റേ സൈഡ് മറിച്ചിട്ട് കൊടുക്കാം. കുക്ക് ആയതിനുശേഷം ചട്ടിയിൽ നിന്ന് മീൻ മാറ്റാവുന്നതാണ്. നിങ്ങൾ ഉണ്ടാക്കുബോൽ ഈ ഒരു മെത്തേഡിൽ മീൻ ഫ്രൈ ഉണ്ടാക്കി നോക്കി നോക്കൂ. ടെസ്റ്റ് ഉഗ്രൻ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *