ഒരു ഉദ്യാന സസ്യമായി വളർത്തുന്ന ഔഷധ സസ്യമാണ് ഇലമുളച്ചി. ഇലമുളച്ചിയുടെ ഇലയുടെ അരിവുകളിൽനിന്നും പുതിയ ചെടികൾ ഉണ്ടാകുന്നതിലാണ് ഇലമുളച്ചി എന്ന് വിളിക്കുന്നത്. വളരെ മനോഹരമായ പൂക്കൾ ഉണ്ടാകുന്നതു കൊണ്ട് തന്നെ ഇത് ഉദ്യാന സസ്യമായും വളർത്താറുണ്ട്. വിവിധ സ്ഥലങ്ങളിൽ പല പേരുകളിലാണ് ഈ ചെടി അറിയപ്പെടുന്നത്. കുട്ടികാലത്തെ സ്ലേറ്റും പെൻസിലുകളും ഉപയോഗിച്ചിരുന്ന കാലത്ത് ഇതിൽ എഴുതിയത് വൃത്തിയായി മായ്സുകളയുന്നതിന് ചില ചെടികളുടെ ഇലകളും തണ്ടുകളോ ഒക്കെയായിരുന്നു ഉപയോഗിച്ചിരുന്നത്.
അതിൽ പെട്ട ചെടികൾ മഷിത്തണ്ട്, കള്ളിച്ചെടി എന്നിവ കൂടാതെ ഉപയോഗിച്ച മറ്റൊരു ചെടിയാണ് ഇലമുളച്ചി. ആകാശ ചെടി, അച്ചടി ചെപ്പ്, ഇലച്ചെടി, ഇലമരുന്ന് തുടങ്ങി നിരവധി പേരുകളിലാണ് ഈ ചെടി അറിയപ്പെടുന്നത്. പുസ്തകങ്ങളുടെ ഇടയിലായിരുന്നു ഇലമുളച്ചിയുടെ ഇലകൾ ക്ലാസുകളിലേക്ക് ഒക്കെ കൊണ്ടുപോയിരുന്നത്. ഇലമുളച്ചിയുടെ പൂക്കൾ നെറ്റിയിൽ അമർത്തി പൊട്ടിക്കുവാൻ ഉപയോഗിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇതിന് “ചുടക്ക്” എന്ന പേരിൽ അറിയപ്പെട്ടിരുന്നു.
മലപ്പുറത്ത് ഇതിനെ ചില ദേശങ്ങളിൽ “ഇലമ്മ പൊട്ടി” എന്ന പേരിൽ വിളിക്കാറുണ്ട്. ഇതിന്റെ ഇല ഔഷധമായും ഉപയോഗിച്ചുവരുന്നു. അതിസാരം, മൂത്രശയ കല്ല്, ഗ്രഹണി, ചുട്ടുനീറ്റൽ, ചതവ് തുടങ്ങിയവയൊക്കെ മരുന്നായി ഉപയോഗിക്കുന്ന ഒരു ചെടിയും കൂടിയാണ് ഇലമുളച്ചി. വൃണങ്ങൾ ഉണക്കും, അതിസാരം നിർത്തും, മൂത്രക്കല്ലുകൾ കളയും, കൃമികളെ നശിപ്പിക്കും.
ഈ ഒരു ചെടി വീടിന് മുമ്പിൽ കെട്ടി തൂക്കുകയാണെങ്കിൽ കൊതുക് ശല്യം ഇല്ലാതാക്കുകയും ചെയ്യും. ഇലമുളച്ചിയുടെ ഇലയുടെ നീരും അര ടീസ്പൂൺ ജീരകവും അര ടീസ്പൂൺ പണ കൽക്കണ്ടവും ചേർത്ത് കൊടുക്കുകയാണെങ്കിൽ മൂത്രക്കല്ല് മാറും. അനവധി ആരോഗ്യ ഗുണങ്ങൾ തന്നെയാണ് ഇലമുളച്ചിയിൽ ഉൾപ്പെട്ടിരിക്കുന്നത്. കൂടുതൽ ആരോഗ്യ ഗുണമേന്മകളെ കുറിച്ച് അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കൂ.