നാമോരോരുത്തരും വളരെയധികം ഉപയോഗിക്കുന്നഒന്നാണ് കറിവേപ്പില. എല്ലാ കറികളിലും നാം ഇത് ഉപയോഗിക്കാറുണ്ട്. കറിവേപ്പില ഇല്ലാത്ത ഒരു കറി പോലും ഇല്ല എന്ന് വേണമെങ്കിൽ പറയാനാകും. അതിനാൽ തന്നെ അടുക്കളയിൽ ഏറ്റവും അധികം ആവശ്യമായി വേണ്ട ഈ കറിവേപ്പില നാം ഓരോരുത്തരും നമ്മുടെ വീടുകളിൽ നട്ടുവളർത്താറുണ്ട്. കറിക്ക് ഉപയോഗിക്കുക എന്നതിലും അപ്പുറം ഒട്ടനവധി ഔഷധഗുണങ്ങളും ഈ സസ്യത്തിനും ഉണ്ട്.
ഹൈന്ദവ ആചാരപ്രകാരവും വളരെയധികം മുൻപന്തിയിൽ നിൽക്കുന്ന ഒരു സസ്യം കൂടിയാണ് ഇത്. അതിനാൽ തന്നെ ഈയൊരു സസ്യം ശരിയായിവിധം വീടുകളിൽ പിടിച്ചുകൊണ്ട് വളരണമെങ്കിൽ ആ വീട്ടിൽ ഈശ്വരാധീനം കൂടിയേ തീരൂ. അത്തരത്തിൽ ഈശ്വരന്റെ അനുഗ്രഹങ്ങൾ ഏറ്റവുമധികം ഉള്ള മണ്ണിൽ മാത്രമേ അത് തഴച്ചു വളരുകയുള്ളൂ. അന്യപൂർണേശ്വരി ദേവിയും മഹാലക്ഷ്മി ദേവിയും വാഴുന്ന വീടുകളിൽ മാത്രം വളരുന്ന സസ്യം എന്ന പ്രത്യേകതയും ഇതിനുണ്ട്.
ഇത്രയേറെ ഗുണകരമാണ് ഇത് നമ്മുടെ വീടുകളിൽ ഉണ്ടാകുന്നത് എങ്കിലും ഇത് ചില ഭാഗങ്ങളിൽ നട്ടുവളർത്തുന്നത് പലതരത്തിലുള്ള ദോഷഫലങ്ങളാണ് നമുക്കും നമ്മുടെ കുടുംബത്തിനും ഉണ്ടാക്കുന്നത്. കറിവേപ്പില വാസ്തുപ്രകാരം അതിന്റെ യഥാസ്ഥാനത്തെല്ല നിൽക്കുന്നത് എങ്കിൽ അത് ആ കുടുംബത്തിലെ വീട്ടമ്മമാർക്ക് ആണ് ഏറ്റവും അധികം ദോഷകരമായി മാറുന്നത്.
രോഗ ദുരന്തങ്ങൾ ഇവരെ വിട്ട് അകലില്ല എന്ന് വേണമെങ്കിൽ നമുക്ക് പറയാനാകും. അത്രയേറെ ദോഷസമയം ആയിരിക്കും ഇത് യഥാസ്ഥാനത്ത് നട്ടില്ലെങ്കിൽ നമ്മുടെ കുടുംബത്തിൽ ഉണ്ടാകുക. അത്തരത്തിൽ കറിവേപ്പില നട്ടുവളർത്തേണ്ട വാസ്തുപ്രകാരം ആയിട്ടുള്ള ശരിയായ സ്ഥാനത്തെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. തുടർന്ന് വീഡിയോ കാണുക.