നിലവിളക്ക് തെളിയിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ ?കണ്ടു നോക്കൂ.

നമ്മുടെ വീടുകളിൽ ദിനവും നിലവിളക്ക് തെളിയിക്കാറുണ്ട്. മറ്റെല്ലാ വിളക്കുകളെയും അപേക്ഷിച്ചു നിലവിളക്കിന് പ്രത്യേക ജ്വലനശേഷിയുണ്ട്. അത് ജ്വലിക്കുന്നത് പോലെ തന്നെ നമ്മുടെ ജീവിതത്തിലും മാറ്റങ്ങൾ കൊണ്ടുവരുന്നു. നമ്മിലേക്കും നമ്മുടെ കുടുംബത്തിലേക്കും പോസിറ്റീവ് ആയിട്ടുള്ള ഊർജ്ജങ്ങൾ പകരുന്ന ഒന്നാണ് നിലവിളക്ക്. ലക്ഷ്മി ദേവിയുടെ കൃപ ചൊരിയുന്നതിന് നമ്മെ സഹായിക്കുന്ന ഒന്നു കൂടിയാണ് നിലവിളക്ക്.

   

അതിനാൽ തന്നെ നിലവിളക്ക് തെളിയിക്കുമ്പോൾ ശുദ്ധിയോട് കൂടെ വേണം നാം അത് തെളിയിക്കുവാൻ. അത്തരത്തിൽ നിലവിളക്ക് ശുദ്ധിയോട് കൂടി തെളിയിക്കുമ്പോൾ ലക്ഷ്മിദേവി സന്തോഷവതി ആവുകയും നമ്മളിലേക്കും നമ്മുടെ കുടുംബങ്ങളിലേക്കും ദേവിയുടെ അനുഗ്രഹവർഷം ചെയ്യുകയും ചെയ്യുന്നു. ഇത്തരത്തിൽ നിലവിളക്ക് തെളിയിക്കുമ്പോൾ നിലവിളക്കിലെ തീ ജ്വാല മഞ്ഞനിറത്തിൽ ആണ് കാണുന്നത്.

ഇത് നമ്മുടെ കുടുംബത്തിൽ ദേവിയുടെ അനുഗ്രഹം ശോഭിക്കുന്നതിന് അടയാളമാണ്. മറ്റു അഗ്നിയെ സംബന്ധിച്ചു നോക്കുമ്പോൾ ഈ നാളത്തിന് നല്ല പ്രഭയായിരിക്കും ഉണ്ടായിരിക്കുക. ആ പ്രഭാ നമ്മുടെ ഓരോരുത്തരുടെ ജീവിതത്തിൽ നമുക്ക് കാണാനും സാധിക്കും. മറ്റു അഗ്നിയാപേക്ഷിച്ച് ചൂടും ഈ തീ ജ്വാലക്ക് വളരെ കുറവായിരിക്കും. ചൂട് കുറവായതിനാൽ തന്നെ നമുക്ക് നമ്മുടെ കൈകൾ കൊണ്ട് തന്നെ ഈ നിലവിളക്കുകൾ കെടുത്തുവാൻ സാധിക്കുന്നതാണ്.

ഇത്തരത്തിൽ രണ്ട് സമയങ്ങളിൽ ആണ് നമ്മുടെ വീടുകളിൽ നിലവിളക്ക് തെളിയിക്കാറുള്ളത്. ബ്രഹ്മ മുഹൂർത്തത്തിലും സന്ധ്യാനേരത്തും. ഈ രണ്ടു നേരത്തും പോസിറ്റീവ് എനർജികൾ നമ്മുടെ വീടുകളിൽ വരുന്നതിനു വേണ്ടി നിലവിളക്ക് തെളിയിച്ചു കഴിഞ്ഞാൽ ഒരു കാരണവശാലും കുട്ടികളെ അടിക്കുകയോ ചീത്ത പറയുകയോ ചെയ്യാൻ പാടുകയില്ല. അത്തരത്തിലുള്ള ഉയർന്ന സ്വരങ്ങൾ ഒന്നും വീടുകളിൽ പിന്നീട് കേൾക്കാൻ പാടില്ല. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *