പഴുത്ത ചക്ക ഉപയോഗിച്ച് നല്ല രുചിയും സോഫ്റ്റുമായ ചക്കയട ഉണ്ടാക്കിയെടുക്കാം. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കിയെടുക്കാൻ സാധിക്കുന്ന ഒരു വിഭവം തന്നെയാണ് ഇത്. പണ്ടൊക്കെ ആളുകൾ ചക്ക അട, ചക്കപ്പുഴുക്ക് എന്നിങ്ങനെ ചക്ക കൊണ്ട് മാത്രം ഒരുപാട് വിഭവങ്ങൾ തന്നെയാണ് ഉണ്ടാക്കാറുള്ളത്. അതെല്ലാം മലയാളികളുടെ ഒരു പ്രധാന ഭക്ഷണം വിഭവങ്ങൾ തന്നെയായിരുന്നു. അത്തരത്തിൽ ഒരു സ്പെഷ്യൽ ആയ പലഹാരത്തിന്റെ റെസിപ്പിയുമായാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.
നല്ല സോഫ്റ്റ് ആയിട്ടുള്ള ചക്കയട തയ്യാറാക്കുവാൻ 20 ചക്ക ചോള എടുക്കുക. നല്ല പഴുത്ത വരിക്കച്ചക്ക ആയിരിക്കണം ചക്കയട ഉണ്ടാക്കാനായി എടുക്കേണ്ടത്. ചക്കയുടെ പാടയും കുരുവും കളഞ് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. മുറിച്ചെടുത്ത ചക്കകൾ എല്ലാം നന്നായി അരച്ചെടുക്കാവുന്നതാണ്. ശേഷം ആൽപം ശർക്കര ഉരുക്കി എടുക്കാവുന്നതാണ്. ഇടിയപ്പം ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന വറുത്ത നൈസ് അരിപ്പൊടി എടുക്കുക.
അരിപൊടി പാകത്തിന് ഇട്ടുകൊടുത്ത മുകാൽ കപ്പ് തേങ്ങ ചെരകിയതും അതിൽ ഒന്നേകാൽ ടീസ്പൂൺ നെയ്യും ഒഴിച്ചു കൊടുക്കുക. ശേഷം കൈകൊണ്ട് നന്നായി തിരുമ്മിയെടുക്കാം. ഇതിലേക്ക് അരച്ചെടുത്ത ചക്കപ്പഴം ഒഴിച്ച് നന്നായി കുഴച്ചെടുക്കാവുന്നതാണ്. ശേഷം നേരത്തെ തയ്യാറാക്കിവെച്ച ശർക്കരപാനിയവും അരിപ്പൊടിയിൽ ഒഴിച്ച് നന്നായി കുഴച്ചെടുക്കാം. ചക്ക അടയ്ക്ക് നല്ല മണം കിട്ടുവാനായി അര ടീസ്പൂൺ ഏലക്ക പൊടിയും ചേർക്കാം.
ഇനി ചെറിയ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്ത വാഴലയിൽ വെച്ചുകൊടുത്ത് പരത്തിയെടുക്കാവുന്നതാണ്. ശേഷം ആവി കയറ്റി വേവിച്ചെടുക്കുക. നല്ല മൃദുലേറിയ ചക്കഅട റെഡിയായി കഴിഞ്ഞു. വളരെ എളുപ്പത്തിൽ ചെറിയ സമയം കൊണ്ട് തന്നെ ആർക്കും തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ചക്ക അട തയ്യാറാക്കുന്നതിന് വിശദ വിവരങ്ങൾ അറിയണമെങ്കിൽ മഴ നനക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.