നില ബേബിയുടെ ക്യൂട്ട് വീഡിയോ പങ്കുവെച്ച് പേർളിഷ്!! സോഷ്യൽ മീഡിയയിൽ കമന്റുകളുടെ പെരുമഴയുമായി ആരാധകർ.. | Viral Video Of Cute Nila Baby.

Viral Video Of Cute Nila Baby : സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം ആരാധകർ ഉള്ള താരം ആരാണെന്ന് ചോദിച്ചാൽ മലയാളികൾ ആദ്യം പറയുന്ന പേരുകളിൽ ഒന്നാണ് പേർളി മാണി. ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിലൂടെ അവതരികയായി ആണ് പേർളി മലയാളികൾക്ക് സുപരിചിതയായത്. പിന്നീട് നിരവധി പ്രോഗ്രാമുകളിലൂടെ താരം പ്രേക്ഷകരുടെ മനസ്സ് കീഴടക്കുകയായിരുന്നു. ബിഗ്‌ബോസ് മത്സരാർഥി കൂടിയായിരുന്നു പേർളി. മത്സരത്തിൽ തന്റെ സഹ മത്സർത്ഥിയായ ശ്രീനിഷിനെ ആണ് പേർളി വിവാഹം കഴിച്ചത്. ഇരുവരും പ്രണയത്തിൽ ആയിരുന്നു. ഇരുവരുടെയും വിവാഹം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

   

ഇരുവരെയും പേർളിഷ് എന്നാണ് ആരാധകർ വിളിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടജോഡിയായി ഇവർ മാറി. ഇരുവരുടെയും ഏക മകൾ ആണ് നില. നില ബേബി, നിലുമ്മ എന്നെല്ലാം ആണ് ഈ കുഞ്ഞു താരത്തെ വിശേഷിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് നില ബേബിക്ക് ഉള്ളത്. മകളുടെ എല്ലാ വിശേഷങ്ങളും മുടങ്ങാതെ ആരാധകരെ അറിയിക്കാറുണ്ട് ഇരുവരും.

അതെല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്. അത്തരത്തിൽ ഇപ്പോൾ മകളുടെ മനോഹരമായ ഒരു വീഡിയോ പങ്കുവെക്കുകയാണ് ഇരുവരും. ബക്കറ്റിലെ വെള്ളത്തിൽ കളിക്കുന്ന കുഞ്ഞിന്റെ വീഡിയോ ആണ് പേർളി പങ്കുവെക്കുന്നത്. കൂടാതെ കബോർഡിനകത്ത് ഒളിച്ചിരിക്കുന്ന നിലയെയും വീഡിയോയിൽ കാണാം. മനോഹരമായ ഈ വീഡിയോ ആണ് ഇപ്പോൾ ആരാധകൻ ഏറ്റെടുക്കുന്നത്.

 

നിരവധി ആരാധകരാണ് വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്. നിലുമ്മ വളരെ ക്യൂട്ട് ആയിട്ടുണ്ട്, നില ഒരു കുട്ടി കുറുമ്പി തന്നെ എന്നെല്ലാം ആണ് ആരാധകർ കമന്റ്‌ ചെയ്യുന്നത്. ഈ ക്യൂട്ട് വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. നിലയുടെ എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടാറുണ്ട്. നിലയുടെ പുതിയ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

 

View this post on Instagram

 

A post shared by Nila Srinish (@nila.pearlish)

Leave a Reply

Your email address will not be published. Required fields are marked *