വിദേശത്ത് കൂട്ടുകാർക്കൊപ്പം അടിച്ചു പൊളിക്കാൻ പാർവതി!! വൈറൽ ആയി ചിത്രങ്ങൾ.. | Actress Parvathy Jayaram Viral Pictures.

Actress Parvathy Jayaram Viral Pictures : മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പാർവതി. അശ്വതി എന്നാണ് നടിയുടെ യഥാർത്ഥ പേര്. ജനപ്രിയ നായകൻ ജയറാമിനെയാണ് താരം വിവാഹം കഴിച്ചത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. സിനിമലോകം ഏറെ ആഘോഷിച്ച വിവാഹം ആയിരുന്നു ഇവരുടേത്. സിനിമയിലെ ഹിറ്റ് പ്രണയജോഡികൾ ആയിരുന്നു ഇരുവരും. ജീവിതത്തിലും അവർ അങ്ങനെ തന്നെയാണ് എന്നാണ് ആരാധകർ പറയുന്നത്. മാതൃക ദമ്പതികൾ എന്നാണ് ഇരുവരെയും ആരാധകർ വിശേഷിപ്പിക്കുന്നത്. സിനിമയിൽ ഇപ്പോൾ നടി സജീവമല്ലെങ്കിലും, നിരവധി ആരാധകർ ആണ് പാർവതിയെ പിന്തുടരുന്നത്.

   

സോഷ്യൽ മീഡിയയിൽ സജീവമാണ് പാർവതി. നടിയുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ നടിയുടെ പുതിയ വിശേഷമാണ് ആരാധകർ ഏറ്റെടുക്കുന്നത്. വിദേശത്ത് ഇപ്പോൾ അവധിക്കാലം ആഘോഷമാക്കുകയാണ് പാർവതി. കൂടെ നടിയുടെ അടുത്ത സുഹൃത്തുകളും ഉണ്ട്. ഇവരുടെ മനോഹരമായ ചിത്രങ്ങളാണ് പാർവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

അതീവ സ്റ്റൈലിഷ് ലുക്കിൽ ആണ് പാർവതി ചിത്രങ്ങളിൽ കാണുന്നത്. മോഡേൺ വേഷം ധരിച്ച് കൂളിംഗ് ഗ്ലാസ് വച്ച് നിൽക്കുന്ന പാർവതിയെ ചിത്രങ്ങളിൽ കാണാം. നിരവധി ചിത്രങ്ങളാണ് നടി പങ്കുവെച്ചിട്ടുള്ളത്. പല സ്ഥലങ്ങളിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ നടി പങ്കുവെച്ചപ്പോൾ, അതെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയായിരുന്നു. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്തത്.

 

ജയറാമും മക്കളും എവിടെ എന്നും, അവരെ കൂടി കൊണ്ടുപോകാമായിരുന്നു എന്നെല്ലാം ആണ് ആരാധകർ കമന്റ് ചെയ്യുന്നത്. നിമിഷനേരം കൊണ്ടാണ് പാർവതി പങ്കുവെച്ച ഈ ചിത്രങ്ങൾ വൈറൽ ആയത്. അടുത്തിടെ പാർവതിയും കുടുംബവും ലണ്ടനിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയിരുന്നു. അന്ന് മക്കൾക്കൊപ്പം അടിച്ചുപൊളിക്കുന്ന പാർവതിയുടെ ചിത്രങ്ങൾ വൈറൽ ആയിരുന്നു. ഇപ്പോൾ നടിയുടെ പുതിയ വിശേഷമാണ് ആരാധകർ ഏറ്റെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *