ഇന്ന് ഏറ്റവും കൂടുതൽ ബാധിച്ചുവരുന്ന അസുഖമാണ് ഫാറ്റിലിവർ. ഈയൊരു അസുഖം പലപ്പോഴും പല ആളുകളും ശ്രദ്ധിക്കാതെ പോകുന്നു. കരളിൽ കൊഴുപ്പ് അടിയുന്ന കണ്ടീഷനെയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. ഇത് ശരീരത്തിൽ വരുവാൻ കാരണമാകുന്നത് അമിതമായ ഉള്ള ആഹാര ക്രമീകരണങ്ങൾ വഴിയാണ്. ഫാറ്റി ലിവർ പ്രധാനമായും രണ്ട് കാരണങ്ങൾ കൊണ്ട് തന്നെയാണ് കണ്ടുവരുന്നത്.
മദ്യപാനം ഉള്ള ആളുകളിലും, അമിതമായ ആഹാരക്രമികരണങ്ങൾ ഉള്ളവരിലും ഫാറ്റി ലിവർ കണ്ടുവരുന്നു. കരൾ സംബന്ധമായ അസുഖമുള്ളവരാണ് നിങ്ങൾ എങ്കിൽ അതിന്റെ മുന്നോടിയായിട്ടും ഫാറ്റി ലിവർ ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. ചില ആളുകൾ പെട്ടെന്ന് തന്നെ ശരീരഭാരം കുറയ്ക്കുന്നവർ ഉണ്ടാകും. വണ്ണം കുറയ്ക്കുവാൻ വേണ്ടി പട്ടിണി കിടക്കുന്ന ആളുകളിലും ഈ ഒരു പ്രശ്നം വന്നേക്കാം.
സാധാരണ നമ്മുടെ ശരീരത്തിലേക്ക് ഭക്ഷണം എത്തിക്കാൻ കഴിഞ്ഞാൽ അത് എനർജി ആയിട്ട് മാറും. അതായത് ആഹാരത്തിൽ നിന്ന് നമുക്ക് എനർജി ലഭ്യമാകുന്നതിന്റെ ഭാഗമായിട്ട് ഗ്ലൂക്കോസ് പല കാര്യങ്ങളുമായി വികടിപ്പിച്ചിട്ട് ആണ് നമ്മുടെ ശരീരത്തിൽ എനർജി എന്ന ഘട്ടത്തിലേക്ക് എത്തുന്നത്. അതായത് നമ്മുടെ ശരീരത്തിലേക്ക് ആവശ്യമായിട്ടുള്ള ഗ്ലൂക്കോസ് എടുത്തതിനുശേഷം ബാക്കിയുള്ളതിനെ കരളും ആക്കി മാറ്റി നമ്മുടെ മറ്റു കോശങ്ങളിൽ സംബരിച്ച് വെക്കുന്നു.
നമ്മുടെ ശരീരത്തിലുള്ള മറ്റു പല അസുഖങ്ങളുടെ ഭാഗമായി കൂടുതൽ കൊഴുപ്പുകൾ അടിയുമ്പോൾ കരളിനെ സ്റ്റോർ ചെയ്ത് വയ്ക്കുവാനുള്ള കപ്പാസിറ്റി ഉണ്ടാവില്ല. അതുമൂലം തന്നെ ശരീരത്തിലെ കോശങ്ങൾക്ക് തകരാറ് സംഭവിക്കുന്നു. കൂടാതെ കൊഴുപ്പ് കൂടുതൽ സമയമായി കരളിൽ കൂടി നിൽക്കുന്നതിന്റെ ഭാഗമായിട്ട് കരൾ തീങ്ങി പോകുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത് തന്നെ. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam