നാം എല്ലാവരും പതിവായി ക്ഷേത്രദർശനം നടത്തുന്നവരാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട ഒരു ക്ഷേത്രങ്ങളിൽ ഒന്നാണ് ഗുരുവായൂരപ്പന്റെ തിരുസന്നിധി. ഭഗവാൻ നമ്മെ വിളിക്കുമ്പോൾ മാത്രമേ നമുക്ക് അവിടെ എത്താൻ പറ്റുകയുള്ളൂ. ഇത്തരത്തിൽ ഭഗവാൻ നമ്മെ വിളിക്കുന്ന ലക്ഷണങ്ങൾ അനവധിയുണ്ട്. സ്വപ്നം കാണുമ്പോൾ ഇടയ്ക്കിടയ്ക്ക് ഗുരുവായൂരപ്പനെ കാണുന്നത് വളരെ ശുഭകരമാണ് അതോടൊപ്പം ഗുരുവായൂരിലേക്കുള്ള യാത്ര സ്വപ്നം കാണുന്നതുo ശുഭകരവും അതോടൊപ്പം ഭഗവാൻ നമ്മെ ദർശനത്തിനായി വിളിക്കുന്നതിനുള്ള സൂചനയുമാണ്.
ആയതിനാൽ ഭഗവാൻ ഇത്രയ്ക്ക് ലക്ഷണങ്ങൾ കാണിച്ചു തരുമ്പോൾ തന്നെ നാം ഭഗവാന്റെ സന്നിധിയിലേക്ക് എത്തിച്ചേരേണ്ടതാണ്. അറിയാതെ ഭഗവാന്റെ നാമം നാവിൽ വരുന്നത് ഇത്തരത്തിലുള്ള ഒരു സൂചനയാണ്. കൃഷ്ണ എന്ന് വിളിക്കുന്നതും അല്ലെങ്കിൽ മന്ത്രങ്ങളും ആവാം. ഇത് വളരെ ശുഭകരവും ഒരു സൂചനയുമാണ്. ഏതെങ്കിലും തരത്തിൽ ഗുരുവായൂരപ്പന് ഓർമ്മ വരുന്നത് ഭഗവാൻ നമ്മെ ദർശനത്തിനായ് വിളിക്കുന്നതിന്റെ സൂചനയാണ്. അതുപോലെ തന്നെ ഭഗവാന്റെ ചിത്രം അല്ലെങ്കിൽ ശ്രീ കോവിൽ കാണുന്നത് വളരെ ശുഭകരവും ഇത്തരത്തിലുള്ള സൂചനയുമാണ്.
ഇത്തരത്തിലുള്ള മറ്റൊരു സൂചനയാണ് ഭഗവാന്റെ നാമം അപ്രതീക്ഷിതമായി കേൾക്കുന്നതും അത് നാമ മാത്രമായിക്കൊള്ളണമെന്നില്ല ഗാനങ്ങളോ മന്ത്രങ്ങളോ ആവാം. ഭഗവാന്റെ നാമം കേൾക്കുമ്പോൾ കണ്ണുനീർ അറിയാതെ തന്നെ ഒഴുകിപ്പോകുന്നത് ഭഗവാന്റെ ഒരു അനുഗ്രഹവും ഗുരുവായൂരപ്പന്റെ ദർശനത്തിനുള്ള സമയമായി എന്നതിനുള്ള ഒരു സൂചനയാണ്. അതുപോലെതന്നെ അപ്രതീക്ഷിതമായി ആലിലല്ലോ മയിൽപീലിയോ ലഭിക്കുന്നത് ഇത്തരത്തിലുള്ള ഒരു സൂചനയാണ്.
തുളസിയില കയ്യിൽ വീഴുന്നതും ശുഭമാണ്. ഭഗവാന്റെ നാമം കേൾക്കുമ്പോൾ രോമാഞ്ചം അനുഭവപ്പെടുന്നതും ഇത്ര ഒരു ദർശനത്തിന് വഴിവയ്ക്കുന്നു. ഭഗവാന്റെ ചിത്രം നമ്മെ നോക്കി ചിരിക്കുന്നതായി ചില സമയങ്ങളിൽ നമുക്ക് അനുഭവപ്പെടാറുണ്ട് ഇതും ഭഗവാന്റെ സന്ദർശനത്തിനുള്ള ഒരു സൂചനയാണ്. ഇത്തരത്തിലുള്ള സൂചനകൾ നമ്മുടെ ജീവിതത്തിൽ അനുഭവപ്പെടുകയാണെങ്കിൽ ഉടനടി ഗുരുവായൂരപ്പന്റെ ക്ഷേത്രദർശനം സാധ്യമാക്കേണ്ടതാണ്. ഏവർക്കും ഗുരുവായൂരപ്പന്റെ കൃപ ലഭിക്കുമാറാകട്ടെ. കൂടുതലായി അറിയുന്നതിനായി വീഡിയോ കാണുക.