68 ന്റെ നിറവിൽ കമല ഹാസൻ!! ഉലകനായകന് ആശംസകളുമായ് ഇന്ത്യൻ സിനിമ ലോകം.. | Birthday Wishes From Indian Cinema For Versatile Actor Kamala Hasan.

Birthday Wishes From Indian Cinema For Versatile Actor kamala Hasan : തമിഴ് സിനിമയിലെ മുൻനിര നായകൻ ആണ് കമലഹാസൻ. ഇന്ത്യൻ സിനിമയിലെ തന്നെ വിസമയങ്ങളിൽ ഒന്നാണ് നടൻ എന്ന് സിനിമാലോകം അംഗീകരിക്കുന്ന യാഥാർഥ്യമാണ്. ഉലകനായകൻ എന്ന് അറിയപ്പെടുന്ന നടൻ, ലോകസിനിമയിലെ തന്നെ അറിയപ്പെടുന്ന പ്രമുഖരിൽ ഒരാൾ ആണ്. ഇപ്പോൾ 68 ന്റെ നിറവിൽ ആണ് താരം. കഴിഞ്ഞദിവസം നടൻ കമലഹാസന്റെ അറുപതിയെട്ടാം ജന്മദിനം ആയിരുന്നു. താരത്തിന് പിറന്നാൾ ആശംസകളുമായ് സിനിമ ലോകം ഒന്നടങ്കം എത്തുകയായിരുന്നു. നടന്റെ ജന്മദിനം അതിഗംഭീരമായി ആണ് ആഘോഷിച്ചത്.

   

പ്രമുഖ റിയാലിറ്റി ഗെയിം ഷോ ആയ ബിഗ് ബോസ്സ് തമിഴ് അവതരിപ്പിക്കുന്നത് കമൽ ഹാസൻ ആണ്. ബിഗ് ബോസ് ഹൗസിൽ വച്ച് നടന് കിടിലൻ സർപ്രൈസ് ആണ് ഷോയുടെ അണിയറ പ്രവർത്തകരും, മത്സരാർത്ഥികളും നൽകിയത്. കൂടാതെ ഇപ്പോൾ നടൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലും നടന് സർപ്രൈസ് പാർട്ടി ഒരുക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങളും എല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

ഇതെല്ലാം ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. സിനിമാ ലോകത്തെ പ്രമുഖരും നടൻ ആശംസകൾ നേർന്നു. മോഹൻലാൽ, മമ്മൂട്ടി, തുടങ്ങി മലയാളത്തിലെ ഒട്ടു മിക്ക സൂപ്പർ താരങ്ങൾ ഉലകനായകന് ആശംസകൾ നേർന്നുകൊണ്ട് പോസ്റ്റ്‌ പങ്കുവെച്ചു. ബാലതാരം ആയി ആണ് നടൻ സിനിമയിലേക്ക് എത്തിയത്. ഇന്ന് ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളുടെ കൂട്ടത്തിൽ ഏറ്റവും മുൻപന്തിയിൽ തന്നെയാണ് കമല ഹാസൻ.

 

സിനിമകളിലെ അഭിനയമികവിന് നിരവധി പുരസ്കാരങ്ങളാണ് നടന് ലഭിച്ചത്. നാലു ദേശീയ പുരസ്കാരങ്ങളും, മറ്റ് നിരവധി അംഗീകാരങ്ങളും നടനെ തേടി എത്തി. സിനിമയിലെ സംഭാവനകളെ മുൻനിർത്തി രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ അപൂർവ്വം താരങ്ങളിൽ ഒരാൾ കൂടിയാണ് നടൻ. ഇപ്പോൾ നടന്റെ ജന്മദിനാഘോഷ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കുന്നത്.

 

View this post on Instagram

 

A post shared by Amritharam (@amritha.ram)

Leave a Reply

Your email address will not be published. Required fields are marked *