അരിപൊടിപ്പിച്ചുകൊണ്ട് വളരെ സോഫ്റ്റിൽ തയ്യാറാക്കാൻ സാധിക്കുന്ന വട്ടേപ്പത്തിന്റെ റസീപ്പിയുമായാണ് ഇന്ന് നിങ്ങളുടെ മുമ്പിൽ എത്തിയിരിക്കുന്നത്. നല്ല സ്യാദേറിയ വാട്ടേപ്പം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. സാധാരണ നമ്മൾ ഉണ്ടാക്കാറുണ്ട് പച്ചരി എല്ലാം കുതിർത്തിട്ട്. നമ്മൾ ഉണ്ടാക്കാൻ പോകുന്ന വട്ടേപ്പത്തിന് പച്ചരി വെള്ളത്തിൽ കുതിർത്തി അരച്ചെടുക്കേണ്ട ആവശ്യം ഒന്നും തന്നെയില്ല ഇൻസ്റ്റന്റ് ആയിട്ട് ഉണ്ടാക്കുവാൻ സാധിക്കുന്ന നല്ല സോഫ്റ്റ് ആയിട്ടുള്ള വട്ടേപ്പമാണ് ഇത്.
കടയിൽ നിന്നെല്ലാം വാങ്ങിക്കുന്ന വട്ടേപ്പത്തിന്റെ പോലെ തന്നെ നല്ല സ്വാദിൽ നമുക്ക് വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കിയെടുക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന സ്പോഞ്ച് പോലെ ഉള്ള വാട്ടേപ്പം എങ്ങനെയാണെന്ന് ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് നാല് ടേബിൾ സ്പൂൺ അരിപ്പൊടി ഇട്ടുകൊടുക്കുക. നമ്മൾ ഇടിയപ്പത്തിനും പത്തിരിക്കും ഒക്കെ ഉണ്ടാക്കാൻ എടുക്കുന്ന വറുത്ത അരിപ്പൊടിയാണ് ഇതിനുവേണ്ടി എടുക്കേണ്ടത്.
ശേഷം ഇതിലേക്ക് ഒരു കപ്പ് വെള്ളം കൂടി ഒഴിച്ചു കൊടുക്കാം. രണ്ടും കൂടി നല്ല രീതിയിൽ ഒന്ന് മിക്സ് ചെയ്തെടുക്കാം ശേഷം നന്നായി കുറുക്കി എടുക്കാം. ഫ്ലം രീതിയിൽ കുറച്ചുവച്ചുകൊണ്ട് പൊടി കുറുക്കുകയാണെങ്കിൽ വട്ടെപ്പം നല്ല സോഫ്റ്റ് കിട്ടും. ഒന്നര കപ്പ് തേങ്ങാപ്പാൽ എടുക്കുക അതുപോലെതന്നെ ഒരു അര കപ്പ് തേങ്ങ ചേരകിയതും വേണം.
ഒരു ഒന്നര കപ്പ് അരിപ്പൊടി മിക്സിയുടെ ജാറിൽ ഇട്ടുകൊടുത്ത് അര കപ്പ് തേങ്ങചിരകിയതും, കുറുക്കിയെടുത്ത മാവ്, ഈസ്റ്റ്, ഏലക്ക പൊടി, നാളികേരപ്പാൽ എന്നിവ ചേർത്ത് നല്ല രീതിയിൽ മിക്സ് അടിച്ചെടുക്കാവുന്നതാണ്. ഇത്രയേ ഉള്ളൂ നമ്മുടെ വട്ടേപത്തിനുള്ള മാവ് റെഡിയായി കഴിഞ്ഞു. ഇനി എങ്ങനെയാണ് വട്ടേപ്പം ഉണ്ടാക്കുന്നത് എന്ന് അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.